സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളും ഏകോപിപ്പിച്ച് 1200ലധികം ശാഖകളുള്ള കേരള ബാങ്ക് രൂപീകരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സഹകരണ ബാങ്കിംഗ് മേഖലയുടെ അടിമുടി മാറ്റം ലക്ഷ്യമിടുന്ന കേരള ബാങ്ക് രൂപീകരിക്കുന്നതോടെ സര്‍ക്കാറിന്റെ പദ്ധതികള്‍ കേരള ബാങ്കിലൂടെ നടപ്പാക്കാന്‍ സാധ്യയുണ്ട്.
എസ്ബിടി ഉള്‍പ്പെടെയുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് എസ്ബിടി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.
നേരത്തെയെടുത്ത വായ്പകളുടെ പലിശ കുറയാന്‍ ഒരുവര്‍ഷം കാത്തിരിക്കണം. ഉടന്‍ കുറഞ്ഞ പലിശനിരക്ക് കിട്ടണമെങ്കില്‍ വായ്പയുടെ 0.46 ശതമാനം തുക അടയ്ക്കേണ്ടിവരും. അടിസ്ഥാന വായ്പാ പലിശനിരക്ക് കുറച്ചതോടെ എസ്ബിഐയുടെ ഭവനവായ്പാ പലിശ സ്ത്രീകള്‍ക്ക് എട്ടരശതമാനവും അല്ലാത്തവര്‍ക്ക് 8.55 ശതമാനവുമായി കുറഞ്ഞു.
നോട്ട് പ്രതിസന്ധിക്കിടെ ഇന്നും നാളെയും ബാങ്കുകള്‍ക്ക് അവധി കൂടിയായതിനാല്‍ ക്രിസ്മസിന് പണം കിട്ടാതെ ജനം വലയും. സംസ്ഥാനത്തെ പകുതിയോളം എടിഎമ്മുകളിലേ ഇപ്പോള്‍ പണമുള്ളൂ. ഇന്നലെ പണം നിറച്ച എടിഎമ്മുകള്‍ പലതും രാത്രിയോടെ തന്നെ കാലിയായി.
ഓട്ടോറിക്ഷകള്‍ക്ക് പിന്നാലെയാണ് നഗരത്തിലെ സ്വകാര്യ ബസുകളിലും ടാക്സി സര്‍വീസുകളിലും ഡിജിറ്റല്‍ രൂപത്തില്‍ പണമടയ്ക്കാനുള്ള സംവിധാനം വരുന്നത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ എസ്ടി എന്ന സ്വകാര്യ ഏജന്‍സിയാണ് മാറ്റത്തിന് പിന്നില്‍. ബസുകളില്‍ തിങ്കളാഴ്ച മുതല്‍ സംവിധാനം നിലവില്‍ വരും.
പൊതുമേഖലാ പെട്രോള്‍ കമ്പനികളുടെ പമ്പുകളില്‍ കാര്‍ഡ് ഇടപാട് നടത്തുന്നവര്‍ക്കാണ് ഈ ഇളവ് ലഭിക്കുന്നത്. അതേസമയം കാര്‍ഡ് ഇടപാടിനാകട്ടെ ചില ബാങ്കുകള്‍ രണ്ടര ശതമാനം വരെ സര്‍ചാര്‍ജ് ഈടാക്കുന്നുമുണ്ട്. ഇത് മൂലം മുക്കാല്‍ ശതമാനം വിലക്കിഴിവ് അപ്രസക്തമാകുന്നു.
2000 രൂപയുടെ ഇന്ധനത്തിന് 15 രൂപയാണ് വിലക്കുറവ് ലഭിക്കേണ്ടിയിരുന്നത്. ഇതുസംബന്ധിച്ച് ഒരറിയിപ്പും കിട്ടിയിട്ടില്ലെന്നായിരുന്നു പെട്രോള്‍ പമ്പ് ഉടമകളുടെ മറുപടി.
നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇപ്പോഴും നോട്ട് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഈ മൂന്ന് അവധികള്‍ ജനജീവിതത്തെ കാര്യമായി തന്നെ ബാധിക്കും.
റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം മൂലം പ്രാഥമിക സഹകരണ സംഘത്തില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ബുദ്ധിമുട്ട് നിക്ഷേപകര്‍ക്ക് ഈ തീരുമാനം സഹായകരമാകും.
ലാപ്സായ മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസി പുതുക്കുവാന്‍ അനുവദിക്കുന്ന മൊബൈല്‍ ആപ് ഫീച്ചര്‍ ‘മൊബൈല്‍ സെല്‍ഫ് ഇന്സ്പെക്ഷന്’ ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് ലഭ്യമാക്കി. ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഇതാദ്യമായിട്ടാണ് ഇത്തരത്തിലൊരു സൗകര്യം ലഭ്യമാക്കുന്നത്.