ഹജ്ജ്, ഉംറ നേരത്തെ നിര്‍വഹിച്ചവര്‍ ഈ വര്‍ഷം മുതല്‍ ഹജ്ജിന് പോകുമ്പോള്‍ വിസ നിരക്കായി 2,000 റിയാല്‍ അധികമായി നല്‍കണം. സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരത്തെ പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരം മൂന്ന് വര്‍ഷത്തിനുള്ളില്‍ ഹജ്ജ്, ഉംറ നിര്‍വഹിച്ചവര്‍ ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ചിട്ടുണ്ടെങ്കില്‍ 2,000 റിയാല്‍ അധികം നല്‍കണമെന്നായിരുന്നു.