തീവണ്ടി ഗതാഗതത്തില്‍ നാളെയും മറ്റന്നാളും നിയന്ത്രണം ഉണ്ടാകും. ശാസ്താംകോട്ടയ്ക്കും പെരിനാട് സ്റ്റേഷനും ഇടയില്‍ പാളത്തില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം. കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചര്‍, ആലപ്പുഴ വഴിയുള്ള എറണാകുളം കൊല്ലം മെമു എന്നീ ട്രെയിനുകള്‍ തിങ്കളാഴ്ച കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
ഈ വര്‍ഷത്തെ ഹജ്ജിനുളള അവസരം കൈവന്ന 7168 പേര് യാത്ര റദ്ദാക്കി. ഉത്തര്‍പ്രദേശിലും കേരളത്തിലുമാണ് കൂടുതല്‍ പേര് യാത്ര റദ്ദാക്കിയത്. ഇവരില്‍ ഒന്നാംഗഡു പണം അടച്ചവരും ഉള്‍പ്പെടും. ഹജ്ജിനുളള നിയന്ത്രണങ്ങള്‍ക്കൊപ്പം ചെലവും കൂടിയതോടെയാണ് 16 സംസ്ഥാനങ്ങളില്‍ നിന്നായി 7168 പേര് യാത്ര റദ്ദാക്കിയത്.
സ്വന്തം മൊബൈല്‍ ഫോണ്‍ വഴി അനായാസം ട്രെയിന്‍ ടിക്കറ്റ് എടുക്കാവുന്ന ആപ്ലിക്കേഷന്‍ നിലവില്‍വന്നു. തിരുവനന്തപുരം ഡിവിഷന് കീഴിലെ തിരഞ്ഞെടുത്ത 18 സ്റ്റേഷനുകളിലാണ് ഈ സംവിധാനം നിലവില്‍വന്നത്.
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വരുമാനത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 92 കോടി രൂപയുടെ അധിക വരുമാനമാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 133.62 കോടി രൂപയുടെ വരുമാനമാണ് ഉണ്ടായിരുന്നത്.
അമേരിക്കയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയയാളുടെ ബാഗേജില്‍ നിന്ന് സാധനങ്ങള്‍ മോഷണം പോയ സംഭവത്തില്‍ നഷ്ടപരിഹാരവുമായി ഖത്തര്‍ എയര്‍വേസ്. കോഴിക്കോട് താമസിക്കുന്ന പൊന്നാനി സ്വദേശി ഡോ. അനീസ് അറക്കലിനാണ് ഖത്തര്‍ എയര്‍വേസ് നഷ്ടപരിഹാരം നല്‍കിയത്.
നാല് പുതിയ സ്റ്റോപ്പുകളോടെ എറണാകുളം- രാമേശ്വരം സ്പെഷല്‍ ട്രെയിന്‍ (06035) ഏപ്രില്‍ നാല് മുതല്‍ സര്‍വിസ് പുനരാരംഭിക്കും. ഒറ്റപ്പാലം, പാലക്കാട് ടൗണ്‍, പുതുനഗരം, കൊല്ലങ്കോട് സ്റ്റേഷനുകളിലാണ് പുതുതായി സ്റ്റോപ്.
അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ ട്രെയിനുകള്‍ വൈകിയോടും. 16 വരെയാണ് ട്രെയിനുകള്‍ വൈകിയോടുന്നത്. ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസ് തിരുവനന്തപുരം സ്റ്റേഷനില്‍ മൂന്നു മണിക്കൂര്‍ 10 മിനിറ്റ് നിര്‍ത്തിയിടും.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുന്നതിനായി എയര്‍പോര്‍ട്ട് അതോറിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) വിശദീകരണം തേടുന്നു. ജനുവരി രണ്ടിനാണ് പഠന റിപ്പോര്‍ട്ട് എയര്‍പോര്‍ട്ട് അതോറിറ്റി കേന്ദ്ര കാര്യാലയത്തിന് സമര്‍പ്പിച്ചത്.
വിദേശത്ത് ഡ്രൈവിങ് ജോലിക്ക് പോകുന്നവര്‍ക്ക് ഷാര്‍ജ സര്‍ക്കാരിന്റെ അംഗീകാരമുള്ള ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍ നല്കാന് നടപടിയാവുന്നു. ഷാര്‍ജയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കേരളത്തില്‍ താമസിച്ച് ടെസ്റ്റ് നടത്തി ഇവിടെവെച്ച് ലൈസന്‍സ് നല്കുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തെ രാജ്യാന്തര വ്യോമയാന ഭൂപടത്തില്‍ അടയാളപ്പെടുത്തി. വിമാനത്താവളത്തിന്റെ സിഗ്നല്‍ സംവിധാനങ്ങള്‍ പരീക്ഷിക്കുന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഡോണിയര്‍ വിഭാഗത്തില്‍പ്പെട്ട കാലിബ്രേഷന്‍ വിമാനം കണ്ണൂര്‍ വിമാനത്താവളത്തിനു മുകളിലൂടെ വിജയകരമായി പറന്നു.