ആലുവ മുതല്‍ ഹാരാജാസ് കോളജ് ഗ്രൗണ്ട് വരെ പോയി തിരികെ ആലുവയിലെത്താന്‍ 50 രൂപ മാത്രം. ഇതുവരെ ഒരു വശത്തേക്കു മാത്രമുള്ള യാത്രയക്ക് 50 രൂപയായിരുന്നു നിരക്ക്. നിരക്ക് ഇളവ് ഇന്നലെ പ്രാബല്യത്തില്‍ വന്നു.
കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില്‍ (hajcommittee.gov.in) ലഭ്യമായ അപേക്ഷഫോറം പിന്റൗട്ട് എടുത്ത് പൂരിപ്പിച്ചാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇത്തവണ മുതല്‍ അപേക്ഷഫോറത്തിന്റെ വിതരണം ഉണ്ടായിരിക്കുന്നതല്ല.
നവംബര്‍ എട്ടു മുതല്‍ 14 വരെ വാങ്ങുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ഇളവ്. പുതുവര്‍ഷം മുതല്‍ ഈ ടിക്കറ്റ് ഉപയോഗിച്ചു യാത്ര ചെയ്യാം. 2018 ജനുവരി 22 വരെ ഈ ടിക്കറ്റിന് സാധുതയുണ്ടായിരിക്കും. കമ്പനിയുടെ പ്രീമിയര്‍, ഇക്കണോമി ക്ലാസ് ടിക്കറ്റുകള്‍ക്ക് ഈ സൗജന്യം ബാധകമായിരിക്കും.
അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഹജ്ജ് നയത്തിനാണ് അംഗീകാരം നല്‍കുന്നത്. ഹജ്ജ് നയ പുനരവലോകനസമിതി നല്കിയ ശിപാര്‍ശകളില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാകും അംഗീകാരം നല്‍കുകയെന്നാണ് സൂചന.
ഒരു ലക്ഷത്തിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സാമൂഹിക സുരക്ഷ പെന്ഷന് ലഭിക്കില്ല. ഇവക്ക് അര്‍ഹത നിഷേധിച്ച് കൊണ്ട് പെന്ഷന് മാനദണ്ഡം പുതുക്കി. അനര്‍ഹര്‍ കടന്നു കൂടുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ പെന്ഷന് നടപടിക്രമങ്ങള്‍ കര്‍ശനമാക്കുകയാണ്.
ഹജ്ജ് ഹൗസ് അടക്കമുള്ള സൗകര്യങ്ങള്‍ കരിപ്പൂരിലായിരിക്കെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കൊച്ചിയിലേക്ക് മാറ്റാനും കരട് നയം നിര്‍ദേശിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കേരളത്തിന്റെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കാനും ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു.
ആറുലക്ഷത്തിലധികം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ആഭ്യന്തര യാത്രക്കാര്‍ക്കും സര്‍വീസുകള്‍ക്കും വേണ്ടിയുള്ള വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനല്‍ നിര്‍മിച്ചിരിക്കുന്നത്.
പാന്‍കുടി -വള്ളിയൂര്‍ സെക്ഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടര്‍ന്നാണ് സമയത്തില്‍ മാറ്റം വരുത്തിയത്. അതേസമയം ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. നമ്പര്‍ 22627 തിരുച്ചിറപ്പള്ളി- തിരുവനന്തപുരം ഇന്റര്‍ സിറ്റി 120 മിനിറ്റ് നിര്‍ത്തിയിടും.
ചെലവു ചുരുക്കലിന്റെ ഭാഗമായാണ് 2006ല്‍ തുടങ്ങിയ മലപ്പുറം റിജയണല്‍ പാസ്പോര്ട് ഓഫീസ് അടച്ചുപൂട്ടുന്നത്. അടിയന്തര സ്വഭാവമുള്ളതും നിയമ പ്രശ്നങ്ങളുള്ളതുമായ പാസ്പോര്ട് അപേക്ഷകള്‍ ഈ ഓഫീസാണ് കൈകാര്യം ചെയ്തിരുന്നത്. പാസ്പോര്‍ടുകളുടെ അച്ചടി, വിതരണം എന്നിവയും ഈ ഓഫീസിന്റെ നിയന്ത്രണത്തിലാണ് നടത്തിയിരുന്നത്.
കേരള റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് മുന്നോട്ടുവെച്ച പ്രധാന പദ്ധതികള്‍ക്ക് റെയില്‍വേയുടെ അംഗീകാരം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നിലവിലെ ഇരട്ടപാതക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും പാത നിര്‍മിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചു.