തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളിലായി ആഴ്ചയില്‍ 4 സര്‍വീസുകളാണ് നടത്തുന്നത്. എകണോമിക് ക്ലാസ് യാത്രക്കാര്‍ക്ക് 30 കിലോയും ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് 50 കിലോയുമാണ് ലഗേജ് അലവന്‍സ് അനുവദിച്ചിരിക്കുന്നത്.
നബിദിനം പ്രമാണിച്ച് സംസ്ഥാനത്തെ സ്കൂളുകള്‍ക്കും പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലെ മലയോര മേഖലകളില്‍ വൈകുന്നേരം ആറു മുതല്‍ രാവിലെ ആറുവരെയുള്ള സമയം യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊന്മുടി അടക്കം മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലക്കുള്ള യാത്ര നിരോധിച്ചു.
നബിദിനം പ്രമാണിച്ച് ഒന്നാം തീയതി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതായി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അന്നേ ദിവസം എംജി സര്‍വകലാശാല നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിയതായും പ്രചരണമുണ്ടായിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്.
27 മുതല്‍ നിലവില്‍ വന്ന ദക്ഷിണ റെയില്‍വേയുടെ പുതിയ സമയപട്ടികയിലാണ് പുതിയ ട്രെയിനുകള്‍. ഗാന്ധിധാം-തിരുവനന്തപുരം ഹംസഫര്‍ എക്സ്പ്രസ്, മംഗളുരു-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് എന്നിവയാണ് പുതിയ ട്രെയിനുകള്‍.
കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഏഴുമാസത്തിനിടെ 40 കിലോമീറ്റര്‍ പാളം മാത്രമാണ് മാറ്റാന്‍ കഴിഞ്ഞത്. ഇനി 150 കിലോമീറ്റര്‍ പാളംകൂടി മാറ്റേണ്ടതുണ്ട്. ഷൊര്‍ണൂര്‍-എറണാകുളം, കായംകുളം-തിരുവനന്തപുരം ഭാഗത്താണ് പ്രധാന ജോലികളുള്ളത്.
ബി ട്രിപിള്‍ സെവന് റ്റു ഹണ്‍ഡ്രഡ്, ഇ ആര് ബി ട്രിപ്പിള്‍ സെവന് ടു ഹണ്‍ഡ്രഡ്, എല്‍ ആര് എബ ത്രീ തേര്ടി ബ ത്രി ഹണ്‍ഡ്രഡ്, എ ത്രീ തേര്‍ട്ടി റ്റു ഹണ്‍ഡ്രഡ് തുടങ്ങിയ വിമാനങ്ങളുടെ സര്‍വീസിന് റണ്‍വേ അനുകൂലമാണെന്ന് യോഗം വിലയിരുത്തി. മൂന്നാഴ്ചക്കകം ഇതു സംബന്ധിച്ച റിപ്പോര്‍ട് ഡിജിസിഎക്ക് സമര്‍പ്പിക്കും. അന്തിമ തീരുമാനം ഡിജിസിഎ കൈകൊള്ളും.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ച 6,000 ഫോറങ്ങള്‍ വിവിധ കലക്ടറേറ്റുകളിലേക്ക് ബുധനാഴ്ച കൊറിയര്‍ വഴി അയച്ചു. ഇത്തവണ ഓണ്‍ലൈന്‍ മുഖേന മാത്രമേ അപേക്ഷകള്‍ സ്വീകരിക്കൂവെന്നാണ് ആദ്യം അറിയിച്ചിരുന്നത്.
കാറുകള്‍ക്ക് ആദ്യത്തെ രണ്ടുമണിക്കൂറിന് പാര്‍ക്കിംഗ് നിരക്ക് 25 രൂപയായി കുറച്ചു. നേരത്തെ ഇത് 30 രൂപയായിരുന്നു. ഇരുചക്രവാഹനങ്ങളുടെ ഫീസ് 15 രൂപയില്‍ നിന്നു പത്തുരൂപയായും കുറച്ചു. അതേസമയം ഞായറാഴ്ചയും മറ്റ് അവധി ദിവസങ്ങളിലും നിരക്കില്‍ വ്യത്യാസമുണ്ടാകും.
തിരുവനന്തപുരത്തുനിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടാന്‍ വൈകി. രാവിലെ 7.40ന് പുറപ്പെടേണ്ട വിമാനമാണ് മണിക്കൂറുകളോളം വൈകി പുറപ്പെട്ടത്. വിമാനം മൂന്നര മണിക്കൂറോളം വൈകി 11 മണിക്ക് ശേഷമാണ് പുറപ്പെട്ടത്.