മോശം കലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയ നാല് വിമാനങ്ങളാണ് നെടുമ്പാശേരിയില്‍ ഇറക്കിയത്.
എമിറേറ്റ്സ്, സൗദി എയര്‍ലൈന്‍സ് തുടങ്ങിയ കമ്പനികള്‍ക്കാണ് എയര്‍പോര്‍ട് അതോറിറ്റിയുടെ ക്ഷണം. കോഡ് E ഗണത്തില്‍ പെട്ട B ട്രിപ്പിള്‍ സെവന് റ്റു ഹണ്ട്രഡ് വിമാനങ്ങളുടെ സര്‍വീസിനാണ് ഡിജിസിഎ അനുമതി നല്‍കിയത്.
പാസ്പോര്‍ട്ട് കണ്ടുകെട്ടണമെന്ന പാസ്പോര്‍ട്ട് ഓഫിസറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തിരൂര്‍ ചെറിയമുണ്ടം പുഴക്കാട്ടില്‍ വീട്ടില്‍ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ മൈമൂനയെയാണ് (45) രാജ്യാന്തര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞത്. ഇവരുടെ പാസ്പോര്‍ട്ട് എമിഗ്രേഷന്‍ വിഭാഗം കണ്ടുകെട്ടുകയായിരുന്നു.
ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ രണ്ട് (ശനി) വരെയാണ് സമയക്രമത്തില്‍ മാറ്റമുള്ളത്. ഈ ദിവസങ്ങളില്‍ രാവിലെ ആറ് മണിക്ക് പകരം എട്ട് മണിമുതല്‍ മാത്രമായിരിക്കും സര്‍വീസ് തുടങ്ങുക. സിഗ്നല്‍ സംവിധാനങ്ങള്‍ കമ്മീഷന് ചെയ്യുന്ന പ്രവൃത്തികള്‍ തടസമില്ലാതെ പൂര്‍ത്തിയാക്കാനാണ് സമയക്രമത്തില്‍ മാറ്റം വരുത്തുന്നത്.
ശനിയാഴ്ച രണ്ട് സര്‍വിസുകളാണ് ഉള്ളത്. ഈ വിമാനങ്ങളില്‍ മൊത്തം 710 പേരാണ് മക്കയിലേക്ക് തിരിക്കുക. മൂന്ന് കുട്ടികളടക്കം 410 ഹാജിമാരുമായി അവസാന വിമാനം രാത്രി 8.20ന് നെടുമ്പാശേരിയില്‍നിന്ന് പറന്നുയരും.
മുന്നൂറ് പേര്‍ക്ക് കയറാവുന്ന ഇടത്തരം വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്തുന്നതിന് അനുമതി. വ്യോമയാന മന്താലയത്തിന്റെ ഉന്നത തല സമിതി ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കി. കോഡ് ഇ ഗണത്തില്‍ പെട്ട ബോയിംഗ് 777 200 ( ട്രിപ്പിള്‍ സെവന് ടൂ ഹണ്‍ഡ്രഡ് ) വിമാനം സര്‍വീസ് നടത്താനുള്ള സൗകര്യങ്ങള്‍ കരിപ്പൂരില്‍ ഉണ്ടെന്നാണ് സമിതിയുടെ റിപ്പോര്‍ട്ട്.
കേരളത്തിലെ എന്‍ആര്‍ഐ അക്കൗണ്ടുകളില്‍ നിക്ഷേപം കൂടിയിട്ടുണ്ട്. രൂപയുടെ മൂല്യം കൂടുകയും വിദേശ കറന്‍സികളുടെ മൂല്യം ഇടിയുകയും ചെയ്തതോടെ വിദേശങ്ങളില്‍ നിന്നുള്ള പണം വരവില്‍ കുറവുണ്ടാകുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ കേരളത്തെ ഇത് ബാധിച്ചിട്ടില്ല. അതേസമയം യുഎഇയില്‍ നിന്നുള്ള പണത്തിന്റെ വരവില്‍ കുറവുണ്ടായിട്ടുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
വിമാനത്താവളത്തിലെ പോലീസ് എയിഡ് പോസ്റ്റിന് സമീപത്തെ പഴയ ഫര്‍ണിച്ചറുകള്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്.
സീറ്റ് സംവരണം വേണ്ടെന്നാണ് കെ.എം.ആര്.എല്‍ തീരുമാനം. കൊച്ചി മെട്രോയിലൂടെ പുതിയൊരു യാത്രസംസ്കാരം നടപ്പില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന റിപ്പോര്‍ട്ടാകും നല്‍കുകയെന്ന് കെ.എം.ആര്.എല്‍ സൂചിപ്പിച്ചു. ഇക്കാര്യത്തില്‍ ഉദ്ഘാടനത്തിനുമുമ്പേ നയം വ്യക്തമാക്കിയിട്ടുള്ളതാണെന്നും അധികൃതര്‍ പറയുന്നു.
ഇവര്‍ വിദേശ വിനിമയ സംഖ്യ ഇനത്തിലും വിമാന ചെലവിനുമായി മൊത്തം 2,01,750 രൂപ അടയ്ക്കണം. അപേക്ഷാ ഫോറത്തില്‍ ബലികര്‍മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ 8,000 രൂപ അധികം അടക്കണം. മക്കയില്‍ അസീസിയ കാറ്റഗറിയിലായിരിക്കും ഇവര്‍ക്ക് താമസം അനുവദിക്കുക.