ഹര്‍ത്താല്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്ന ആംബുലന്‍സുകള്‍ക്ക് നേരെ അക്രമമുണ്ടാകുന്ന സംഭവം പതിവാകുകയാണ്. ഈ സാഹചര്യത്തിലാണ് ഡ്രൈവര്‍മാരുടെയും ടെക്നീഷ്യന്മാരുടെയും തീരുമാനം. കൊല്ലം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസവും ആംബുലന്‍സുകള്‍ ആക്രമണത്തിനിരയായിരുന്നു.
വിമാനത്താവള വികസനത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി 1,700 ചതുരശ്ര മീറ്ററില്‍ രണ്ടു നിലകളിലായി ഹരിത ടെര്‍മിനലാണ് ഒരുങ്ങുന്നത്. 85.5 കോടി രൂപയാണ് നിര്‍മാണച്ചെലവ്.
ഒക്ടോബര്‍ ഒന്നുമുതല്‍ റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് ആഴ്ചയില്‍ അഞ്ചുസര്‍വീസുകള്‍ തിരുവനന്തപുരം സെക്ടറില്‍ നടത്തുമെന്നാണ് സൗദിയ അറിയിച്ചിരിക്കുന്നത്. എ 330, 300 എയര്‍ബസ് വിമാനത്തില്‍ 42 ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 307 സീറ്റുകളാണുള്ളത്.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദിവസവും കോഴിക്കോട് നിന്നും 12.10ന് പുറപ്പെട്ട് ദോഹയില്‍ 10.35ന് എത്തും. ഇതേ ദിവസം തന്നെ തിരിച്ചും ഇവ സര്‍വീസ് നടത്തും. ഇവയുടെ മുംബൈ-കോഴിക്കോട് സര്‍വീസും ആരംഭിച്ചിട്ടുണ്ട്.
12 മണിക്കൂര്‍ മുന്‍പ് നാട്ടിലെ വിമാനത്താവളത്തില്‍ വിവരം അറിയിച്ചാല്‍ മതി. 48 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ അറിയിക്കണമെന്ന സര്‍ക്കുലര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍ ഹൈക്കോടതി അംഗീകരിച്ചു.
ഓഗസ്റ്റ് 21ന് തുടങ്ങുന്ന പരീക്ഷ 30ന് അവസാനിക്കും. ക്യുഐപി മീറ്റിംഗിലാണ് പരീക്ഷാ തീയതി തീരുമാനിച്ചത്. എസ്സിഇആര്ടിയാണ് പരീക്ഷയ്ക്കുള്ള ചോദ്യ പേപ്പറുകള്‍ തയാറാക്കുന്നത്.
ഹജ്ജ് കമ്മറ്റി ഓഫീസിന്റെ മാറ്റം താത്കാലികമായാണ്. ആഗസ്റ്റ് ആദ്യ ആഴ്ച മുതല്‍ ഓഫീസിന്റെ പ്രവര്‍ത്തനം നെടുമ്പാശ്ശേരിയില്‍ ആരംഭിക്കും. ആഗസ്റ്റ് 12നാണ് ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് ആരംഭിക്കുന്നത്.
മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ നിലച്ച സാഹചര്യത്തിലാണിത് എയര്‍ ഇന്ത്യയുടെ തീരുമാനം. തിരുവനന്തപരും- ദോഹ, കൊച്ചി- തിരുവനന്തപുരം സര്‍വീസ് ഓഗസ്റ്റ് 14 വരെയുണ്ടാകും.
ചെന്നൈ-എഗ്മോര്‍-എറണാകുളം, എറണാകുളം-ചെന്നൈ-എഗ്മോര്‍, എറണാകുളം ജങ്ഷന്-ബനസ്ബദി, കൊച്ചുവേളി-കാരക്കല്‍, കൊച്ചുവേളി-ഹൈദരാബാദ് എന്നീ റൂട്ടുകളിലാണ് സതേണ്‍ റെയില്‍വേ സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചത്.
ഹജ്ജ്, ഗതാഗതം, സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ഹൗസിംങ്, വകുപ്പുകളെയും ഉംറ കമ്പനികള്‍, വിമാന കമ്പനികള്‍ എന്നിവയെ ബന്ധിപ്പിച്ചാണ് പുതിയ സംവിധാനം നിലവില്‍ വന്നത്.