സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അതേദിവസം അവധിയായിരിക്കും. തിരുവനന്തപുരത്തെ മേഖലാ പാസ്പോര്‍ട്ട് ഓഫീസിനും വഴുതക്കാട്, നെയ്യാറ്റിന്‍കര, കൊല്ലം എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ക്കും പത്തനംതിട്ടയിലെ പോസ്റ്റാഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിനും 26 ന് അവധിയായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
മൂന്നാംഘട്ട സ്മാര്‍ട് സിറ്റി പട്ടികയടെ ഭാഗമായി 30 നഗരങ്ങളുടെ പട്ടികയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്മാര്‍ട് സിറ്റി മിഷന്റെ ഭാഗമായി ആകെ 90 നഗരങ്ങളെയാണു കേന്ദ്രസര്‍ക്കാര്‍ വികസിപ്പിക്കുന്നത്. റായ്പൂരാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജ് തീര്‍ഥാടനത്തിന് പോകാന്‍ അവസരം ലഭിച്ചവരുടെ രണ്ടാംഗഡു അടയ്ക്കാനുള്ള തീയതിയാണ് നീട്ടിയത്. ജൂലൈ 10 വരെയാണ് തീയതി നീട്ടിയിട്ടുള്ളത്. നേരത്തെ ജൂണ്‍ 19ന് മുമ്പ് രണ്ടാംഗഡു അടക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ റംസാന് മുന്‍നിര്‍ത്തി കേന്ദ്ര ഹജ്ജ് കമ്മിറ്റി തീയതി നീട്ടുകയായിരുന്നു.
39 നഗരങ്ങളിലേക്കാണ് ആനുകൂല്യം ലഭിക്കുക. കൊച്ചിയില്‍ നിന്ന് തിരഞ്ഞെടുത്ത നഗരങ്ങളിലേക്ക് 1199 രൂപയില്‍ തുടങ്ങുന്ന നിരക്കില്‍ യാത്രക്കാര്‍ക്ക് ബുക്കിംഗ് നടത്താം. സമ്മര്‍ സ്പെഷ്യല്‍ സെയിലിനു ലഭിച്ച മികച്ച പ്രതികരണത്തിനു ശേഷം മൂന്ന് ദിവസത്തെ മണ്‍സൂണ്‍ സ്പെഷ്യല്‍ ഓഫര്‍ പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഇന്‍ഡിഗോ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു.
പുതിയ സെര്‍വര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ സേവനം പൂര്‍ണ്ണമായും മൂന്നു ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുന്നത്. ജൂണ്‍ 23,24,25 തിയതികളിലാണ് ഓണ്‍ലൈന്‍ സേവനം നിര്‍ത്തിവയ്ക്കുന്നത്. ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും സൈറ്റിന്റെ വേഗം വര്‍ധിപ്പിക്കാനും പുതിയ സെര്‍വര്‍ സഹായകമാകും.
മെട്രോയിലെ ആദ്യയാത്രയ്ക്കായി ധാരാളം ആളുകള്‍ ആദ്യദിവസങ്ങളില്‍ എത്തുമെന്നാണ് കെഎംആര്‍എലിന്റെ പ്രതീക്ഷ. പൊതുജനങ്ങള്‍ക്ക് പൂര്‍ണതോതില്‍ പ്രയോജനപ്പെടുത്താവുന്ന തരത്തിലുള്ള സര്‍വീസുകള്‍ നടത്തുന്നതിനായി എല്ലാ ഒരുക്കങ്ങളും കൊച്ചി മെട്രോ പൂര്‍ത്തിയാക്കികഴിഞ്ഞു.
ജെറ്റ് എയര്‍വേസിന്റെ 9W 569 വിമാനത്തിലായിരുന്നു അപൂര്‍വ ജനനം. യാത്രക്കിടെ യുവതിക്ക് പ്രസവവേദന കൂടുകയായിരുന്നു. തുടര്‍ന്ന് ഇക്കണോമി ക്ലാസിലായിരുന്ന യുവതിയെ ഫസ്റ്റ് ക്ലാസിലേക്ക് മാറ്റി. വിമാനത്തില്‍ ഡോക്ടര്‍മാര്‍ ആരുമുണ്ടായിരുന്നില്ല. യാത്രക്കാരിയായ ഒരു നഴ്സും മറ്റു വിമാന ജീവനക്കാരുമാണ് യുവതിക്ക് വേണ്ട സഹായം നല്‍കിയത്.
കളമശ്ശേരിയില്‍ നിന്നാണ് സ്നേഹ യാത്ര ആരംഭിക്കുന്നത്. ഞായറാഴ്ച രാവിലെ 10 മുതല്‍ അംഗീകൃത വൃദ്ധസദനങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കും സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുമായാണ് സ്നേഹയാത്ര ഒരുക്കുന്നത്.
ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം 19നും 20നും നടക്കും. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ 20ന് വൈകിട്ട് അഞ്ചിന് മുമ്പായി പ്രവേശനം നേടണം. അലോട്ട്മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in ല്‍ ലഭിക്കും.
പാലാരിവട്ടത്ത് കൊച്ചി മെട്രോസ്റ്റേഷന്റെ ഉദ്ഘാടനമാണ് ആദ്യം നടന്നത്. തുടര്‍ന്ന് പാലാരിവട്ടം സ്റ്റേഷനില്‍ നിന്നും പത്തടിപ്പാലം വരെയും തിരിച്ചും യാത്ര നടത്തിയ ശേഷമാണ് അദ്ദേഹം കലൂരിലെ ഉദ്ഘാടന വേദിയില്‍ എത്തിയത്. പദ്ധതി യാഥാര്‍ഥ്യമായതില്‍ കേരളത്തോടൊപ്പം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിനെയും ഇ. ശ്രീധരനേയും പ്രധാനമന്ത്രി അഭിന്ദിച്ചു.