അതാത് ക്ലാസുകളില്‍ പഠിപ്പിച്ചിട്ടുള്ള സര്‍വീസിലുള്ളതോ, വിരമിച്ചവരോ ആയ അധ്യാപകരെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനായുള്ള പാനലില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം. കോളജ് അധ്യാപകര്‍ സ്കൂള്‍ തലത്തില്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്ന പതിവ് ഇതോടെ അവസാനിക്കുകയാണ്.
തിരുവനന്തപുരത്ത് നിന്ന് രാത്രി 8.40 ന് പുറപ്പെടുന്ന തിരുവനന്തപുരം മംഗലൂരു എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16347) 24 മുതല്‍ 26 വരെ കോട്ടയം ഭാഗത്ത് 45 മിനിറ്റുവരെ പിടിച്ചിടും. അതേസമയം നാളയുള്ള വെരാവല്‍- തിരുവനന്തപുരം എക്സ്പ്രസും 25 ലെ ഗാന്ധിധാം നാഗര്‍കോവില്‍ എക്സ്പ്രസും കോട്ടയം ഭാഗത്ത് 45 മിനിറ്റുവരെ പിടിച്ചിടും.
മുന്‍ വര്‍ഷങ്ങളിലെ 50 ശതമാനം മെറിറ്റ്, 50 ശതമാനം മാനേജ്മെന്റ് സീറ്റ് എന്ന വ്യത്യാസവും വ്യത്യസ്ത ഫീസ്ഘടനയും കോടതിവിധിയുടെ സാഹചര്യത്തില്‍ നടപ്പാക്കാനാകില്ല. എന്‍.ആര്.െഎ ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ പോലും നീറ്റ് പട്ടിക പ്രകാരം സംവരണം പാലിച്ചുമാത്രമേ പ്രവേശനം നല്‍കാനാകൂ.
നിലവില്‍ സംസ്ഥാനത്ത് മുസ്ലിം ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ക്വോട്ട വീതിച്ചുനല്കുന്നത്. എന്നാല്‍ ഇങ്ങനെ വീതിക്കുമ്പോള്‍ കേരളത്തിലെ അപേക്ഷകരില്‍ ഭൂരിപക്ഷം പേര്‍ക്കും അവസരം ലഭിക്കാറില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്വോട്ട അപേക്ഷയുടെ മാനദണ്ഡത്തിലാകണമെന്ന് ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടത്.
നിലവില്‍ കരിപ്പൂരില്‍ മൂന്ന് എയ്റോബ്രിഡ്ജുകളാണുള്ളത്. പുതിയതിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ എയ്റോബ്രിഡ്ജ് അഞ്ചെണ്ണമാകും. എന്നാല്‍ നിലവിലുള്ള എയ്റോബ്രിഡ്ജുകളില്‍ രണ്ടെണ്ണം വലിയ വിമാനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്നവയാണ്.
ദേശീയപാത അധികൃതര്‍ തയാറാക്കിയ പുതിയ പാതയുടെ രൂപരേഖയനുസരിച്ച് ഇരുവശങ്ങളിലുമായി 21 മീറ്റര്‍ വീതിയിലാണ് ആറുവരിപ്പാത നിര്‍മിക്കുക. മീഡിയനുകളുടെ വീതി രണ്ടുമുതല്‍ മൂന്നുമീറ്റര്‍ വരെയായി കുറയ്ക്കും
മൂന്ന് ബൃഹദ് സംരംഭങ്ങളില്‍ പുതിയ രാജ്യാന്തര ടെര്‍മിനലിന് പുറമെ സൗരോര്‍ജ വൈദ്യുതോല്‍പ്പാദന ശേഷി വര്‍ധിപ്പിക്കലിന്റെ ഒന്നാം ഘട്ടം, ദേശീയ പാതയില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള നാലുവരിപ്പാത, മേല്‍പ്പാലം എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
കരിപ്പൂരില്‍ അന്താരാഷ്ട്ര ടെര്‍മിനലില്‍ കസ്റ്റംസ് ഹാളിനോട് ചേര്‍ന്ന് ഒരുക്കിയ ആര്‍ട്ട് ഗാലറിയുടെ ഉദ്ഘാടനം ശില്പി കാനായി കുഞ്ഞിരാമന് നിര്‍വഹിക്കും. 2015ല്‍ എയര്‍പോര്‍ട്ട് അതോറിറ്റി രാജ്യത്തെ വിമാനത്താവളങ്ങളില്‍ ആര്‍ട്ട് ഗാലറി ഒരുക്കാന്‍ നിര്‍ദേശം നല്‍കിയതിന്റെ ഭാഗമായാണ് കരിപ്പൂരില്‍ ഗാലറി നിര്‍മിച്ചത്.
ഇത്തവണ പൊങ്കാല അര്‍പ്പിക്കാന്‍ 40 ലക്ഷത്തോളം സ്ത്രീകള്‍ എത്തുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. പൊങ്കാലക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും ശുചിത്യമിഷനുമായി ചേര്‍ന്ന് ഇത്തവണ പൊങ്കാലയെ പ്ലാസ്റ്റിക് രഹിതമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
കേരളത്തിന് പ്രത്യേക ക്വോട്ട ഉള്‍പ്പെടെ 11,197 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. മൊത്തം 95,236 അപേക്ഷകരാണ് കേരളത്തിലുള്ളത്. അതേസമയം ഇത്തവണ 70 വയസ് കഴിഞ്ഞവരുടെ വിഭാഗത്തിനു പുറമേ മുഴുവന്‍ അഞ്ചാം വര്‍ഷ അപേക്ഷകര്‍ക്കും നറുക്കെടുപ്പില്ലാതെ ഹജ് യാത്ര ഉറപ്പായി. നാലാം വര്‍ഷ അപേക്ഷകരില്‍ 367 പേര്‍ക്ക് നറുക്കെടുപ്പിലൂടെ അവസരം കിട്ടും.