ഇരുപത്തിനാല് മണിക്കൂറാണ് വാഹനപണിമുടക്ക് നടത്തുന്നത്. വര്‍ദ്ധിപ്പിച്ച വാഹന ഇന്‍ഷൂറന്‍സ് പ്രീമിയം പിന്‍വലിക്കുക, ആര്.ടി.ഒ. ഓഫീസുകള്‍ മുഖേന വര്‍ദ്ധിപ്പിച്ച നികുതികള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിവിധ യൂണിയനുകളുടെ നേതൃത്വത്തില്‍ പണിമുടക്ക് നടക്കുന്നത്.
കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ വരുന്ന ആശുപത്രികളിലേയ്ക്ക് 19,500 രൂപയ്ക്കു പകരം 19,50,000 രൂപയാണ് ഈടാക്കിയാണ് നഴ്സുമാരെ ഇയാൾ റിക്രൂട്ട് ചെയ്തിരുന്നത്.
36 രാഷ്ട്രങ്ങളില്‍ നിന്നുള്ള 97 കലാകാരന്മാര് ഒരുക്കിയ കലാസൃഷ്ടികളായിരുന്നു ബിനാലെയില്‍ അണിനിരന്നത്. 12 വേദികളിലായിരുന്നു പ്രദര്‍ശനം. 108 ദിനങ്ങളായി നടന്നുവന്ന പ്രദര്‍ശനത്തില്‍ വിദേശീയരും തദ്ദേശീയരുമായ ആളുകളുടെ വന്‍ പങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്.
മൊബൈലില്‍ നിന്നോ ലാന്‍ഡ് ഫോണില്‍ നിന്നോ വിളിക്കാവുന്ന തരത്തിലാണ് സജ്ജീകരണം. വിളിക്കുന്ന ആളിന് സ്ഥലം അറിയില്ലെങ്കില്‍ പോലും ലൊക്കേഷന്‍ കണ്ട് പിടിച്ച് പൊലീസ് സഹായത്തിനെത്തും.
സലാലയിലേക്കുള്ള ഒമാന്‍ എയറിന്റെ പുതിയ സര്‍വിസ് തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു. രാവിലെ 5.50 ന് സലാലയില്‍ നിന്ന് കരിപ്പൂരിലെത്തുന്ന വിമാനം 6.40ന് തിരിച്ചുപോകും. ഇത്തിഹാദ് ഏപ്രില്‍ ഒന്നു മുതലാണ് അബൂദബിയിലേക്ക് പുതിയ സര്‍വിസ് ആരംഭിക്കുന്നത്.
കോട്ടയം വഴിയുള്ള ചില ട്രെയിനുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും. ചില പാസഞ്ചറുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. ചങ്ങനാശേരി-തിരുവല്ല ഇരട്ടപ്പാത പ്രവര്‍ത്തനക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട ജോലി നടക്കുന്നതിനാലാണ് വഴിതിരിച്ചു വിടുന്നത്.
സംസ്ഥാനത്ത് മാർച്ച് 30നു നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന 24 മണിക്കൂർ വാഹന പണിമുടക്ക് 31ലേക്കു മാറ്റി
പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ നിര്‍മാണവര്‍ഷവും മാസവും തെറ്റിച്ച് വാഹന ഉടമകളെ കബളിപ്പിക്കുന്ന ഡീലര്‍മാര്‍ക്കെതിരെ നടപടി
സര്‍ക്കാര്‍ നയങ്ങളേയും നടപടികളേയും ഉദ്യോഗസ്ഥര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമര്‍ശിക്കാന്‍ പാടില്ലെന്നതാണ് പ്രധാന നിയന്ത്രണം. ഭരണ പരിഷ്കാര കമ്മീഷന് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പ്രത്യേകം വ്യക്തമാക്കിയിരിക്കുന്നത്.
ബാറുകളുടെയും ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകളുടെയും കള്ളുഷാപ്പുകളുടെയും ലൈസന്‍സാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 31ന് ലൈസന്‍സ് കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് മൂന്ന് മാസത്തേക്ക് താത്കാലികമായി നീട്ടി നല്‍കുന്നത്.