ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ ആരംഭിക്കും. 4,55,906 കുട്ടികള്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതുമ്പോള്‍ 4,42,434 പേരാണ് പ്ലസ്ടു പരീക്ഷയെഴുതുന്നത്. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 27ന് സമാപിക്കും. മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ 12 വരെയും 17 മുതല്‍ 21 വരെയും നടക്കും.