മലയോരമേഖലകളില്‍ മിക്കയിടത്തും കുടിവെള്ളക്ഷാമം നേരിട്ടുതുടങ്ങി. കിണറുകളും ജലാശയങ്ങളും ഇപ്പോള്‍ത്തന്നെ വറ്റിക്കഴിഞ്ഞു. ഇക്കൊല്ലം കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന് റവന്യൂ വകുപ്പും മുന്നറിയിപ്പ് നല്കി. ജനുവരി ഒന്ന് മുതല്‍ 11 വരെ 99 ശതമാനമാണ് സംസ്ഥാനത്തെ മഴക്കുറവ്.
താത്പര്യമുള്ളവര്‍ ജനുവരി 30ന് മുമ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നോര്‍ക്ക, സെക്രട്ടേറിയറ്റ്,/ജനറല്‍ മാനേജര്‍, നോര്‍ക്ക റൂട്ട്സ്, തൈക്കാട് എന്ന വിലാസത്തില്‍ വിശദമായ ബയോഡേറ്റ സഹിതം അപേക്ഷിക്കണം.
സംസ്ഥാനത്തെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ പക്രിയ പൂര്‍ത്തിയായി. 12224743 പുരുഷന്മാരും 13087198 സ്ത്രീകളും ആറ് ഭിന്നലിംഗക്കാരുമാണ് വോട്ടര്‍ പട്ടികയില്‍ ഉള്ളത്.
സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ ഈ മാസം 19 ന് നടത്താനിരുന്ന സമരം 24ലേക്ക് മാറ്റി. ബസ്സുടമകള്‍ വ്യാഴാഴ്ച നടത്തുന്ന സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന് ആവശ്യപ്പെട്ടിരുന്നു.
ജില്ലയില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കും. ദലിത് വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ച് സി.എസ്.ഡി.എസ് ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ഒരു മാസമായി കണ്ണൂരിന്റെ സിരകളാകെ ത്രസിച്ചുനിന്ന പാരസ്പര്യത്തിന്റെയും ആതിഥ്യമഹിമയുടെയും പ്രൗഢിനിറഞ്ഞ സന്നാഹമാണ് കൗമാരകേരളത്തെ സ്വീകരിക്കാന്‍ ഒരുങ്ങിയത്. നിര്‍മാണം പൂര്‍ത്തിയായ പ്രധാനവേദി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നാടമുറിച്ച് ഏറ്റെടുത്തു.
അടൂര്‍ സ്വദേശിയായ അശോകനെയാണ് മുഖ്യമന്ത്രിയുടെ സമയബന്ധിതമായ ഇടപെടലിലൂടെ സൈനികര്ക്കുമാത്രം അനുവദനീയമായ ഡിന്ജാനിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സിബിഎസ്ഇ പൊതു പരീക്ഷയുടെ തീയതി നീട്ടി. മാര്‍ച്ചിലാണ് പരീക്ഷ നടത്തുന്നത്. സിബിഎസ്ഇയുടെ 10, 12 ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച് 9 മുതല്‍ ആരംഭിക്കും.
നിയമസഭയുടെ ബജറ്റ് സമ്മേളനം ഫെബ്രുവരി 23ന് തുടങ്ങും. ബജറ്റ് അവതരണവും വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കലുമാണ് മുഖ്യ അജണ്ട. മാര്‍ച്ച് മൂന്നിനാണ് ബജറ്റ് അവതരണം.
കര വിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പതിനായിരങ്ങള്‍ മകര ജ്യോതി ദര്ശനത്തിനെത്തുന്നതിനാല് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സന്നിധാനത്തും പമ്പയിലുമടക്കം ഒരുക്കിയിരിക്കുന്നത്.