ആതിരപ്പള്ളിയെയും കോടനാടിനെയും ബന്ധിപ്പിക്കുന്ന വിപുലമായ വിനോദ സഞ്ചാര പദ്ധതി അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാവും. 50 കോടി രൂപയുടേതാണ് പദ്ധതി. പദ്ധതി റിപ്പോര്‍ട്ട് ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും.
നിരക്ക് വര്‍ധനവ് ഉള്‍പ്പടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസുടമകള്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആവശ്യങ്ങളറിയിച്ച് ജനുവരി 19ന് സൂചന പണിമുടക്ക് നടത്തും.
കേരളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വീസ് ഇത്തവണയും കൊച്ചിയില്‍ നിന്നാകും. കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയാണ് ഇക്കാര്യം അറിയിച്ചത്.
യുക്രൈനില്‍ നിന്നും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും കേരളത്തില്‍ എത്തിക്കുന്നതിനുമായി ടൂറിസം വകുപ്പ് പുതിയ പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
പ്രതിമാസം അഞ്ച് എടിഎം ഇടപാടുകള്‍ കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുക. എടിഎമ്മുകളില്‍ നിന്നും പണം ലഭിച്ചില്ലെങ്കിലും ഇടപാടായി തന്നെ രേഖപ്പെടുത്തി അക്കൗണ്ടില്‍ നിന്നും സര്‍വീസ് ചാര്‍ജ് ഈടാക്കുകയും ചെയ്യും.
വലിയ വിമാനങ്ങള്‍ ഇറക്കാന്‍ റണ്‍വേ പ്രാപ്തമാണോ എന്നാണ് സംഘം പരിശോധിക്കുന്നത്. ഡിജിസിഎ ഏവിയേഷന്‍ ഓപ്പറേഷന് മേധാവിയുടെ നേതൃത്വത്തിലുളള 9 അംഗ സംഘമാണ് പരിശോധന നടത്തുന്നത്. ഡിജിസിഎ റിപ്പോര്‍ട്ട് അനുകൂലമായാല്‍ മാത്രമെ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കാന്‍ അനുമതി ലഭിക്കൂ.
റെയില്‍വേയില്‍ ഏകീകൃത നിരക്ക് സംവിധാനം മാറ്റി ഒരേ ക്ലാസില്‍ തന്നെ ട്രെയിന്‍ സര്‍വിസ്, സ്റ്റോപ്പുകളുടെ എണ്ണം, വേഗം, സഞ്ചരിക്കുന്ന പ്രദേശം, ഗ്രാമനഗരങ്ങള്‍, മെട്രോസിറ്റികള്‍ എന്നിവ അടിസ്ഥാനപ്പെടുത്തി വ്യത്യസ്ത നിരക്കുകള്‍ നിശ്ചയിക്കാന്‍ നീക്കം.
അടിസ്ഥാന വേതനത്തിനൊപ്പം ഉപഭോക്തൃ വില സൂചികയുടെ കണക്കിലെടുത്ത് ക്ഷാമബത്തയും മാസശമ്പളത്തില്‍ നഗരങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 200 രൂപ പ്രത്യേക വേതനവും നല്‍കണമെന്ന് തൊഴില്‍ വകുപ്പിന്റെ വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്ന് മുതല്‍ പെട്രോള്‍ പമ്പുകളില്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന ഒരു വിഭാഗം പെട്രോള്‍ പമ്പുടമകളുടെ തീരുമാനം തല്‍ക്കാലത്തേക്ക് പിന്‍വലിച്ചു.
സോളാര്‍ പവര്‍ ഉപയോഗിച്ചുള്ള ബോട്ട് സവാരി ഒരുങ്ങുന്നു. വൈക്കം തവണക്കടവ് റൂട്ടിലാണ് സോളാര്‍ ബോട്ട് യാത്രക്കാര്‍ക്കായി ഒരുങ്ങുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സോളാര്‍ ബോട്ട് സര്‍വ്വീസ് ആയിരിക്കും ഇത്.