സെക്രട്ടേറിയറ്റിലെ ധന, പൊതുഭരണ വകുപ്പുകള്‍ ഉള്‍പ്പെടെ 30 വകുപ്പുകളില്‍ കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് (കെ.എ.എസ്) നടപ്പാക്കാന്‍ മന്ത്രിസഭ തത്ത്വത്തില്‍ തീരുമാനിച്ചു. പി.എസ്.സിയുടെ അനുമതിയോടെ ചട്ടം തയാറാക്കിയാവും നടപ്പാക്കുക.
പഴയ വാഹനങ്ങള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഹരിത നികുതി ജനുവരി ഒന്നു മുതല്‍ നടപ്പാക്കുമെന്ന് ഗതാഗത കമ്മീഷര്‍ അറിയിച്ചു. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും 15 വര്‍ഷത്തിലേറെ പഴക്കമുള്ള നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കുമാണ് ഹരിത നികുതി.
എം.ടി. വാസുദേവന്‍നായരുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. mtvasudevannair.com എന്ന വെബ്സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം വെബ്സൈറ്റ് ഹാക്ക് ചെയ്ത ‘കാശ്മീരി ചീറ്റ’ എന്ന ഗ്രൂപ്പ് തന്നെയാണ് എംടിയുടെ വെബ്സൈറ്റും ഹാക്ക് ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ജലവൈദ്യുതി പദ്ധതികളുടെയും സംഭരണികളില്‍ അവശേഷിക്കുന്നത് ഒരുമാസത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രം. ഡിസംബറില്‍ പ്രതീക്ഷിച്ചതിന്റെ പകുതി വൈദ്യുതി മാത്രമെ സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിച്ചുള്ളൂ. കത്തുന്ന വേനല്‍ കേരളത്തെ ഇരുട്ടിലേക്ക് നയിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.
ആനുവല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സിറ്റി സിസ്റ്റംസിന്റെ റിപ്പോര്‍ട്ടിലാണ് മുംബൈ നഗരത്തോടൊപ്പം തലസ്ഥാനവും ജീവിത നിലവാരം മെച്ചപ്പെട്ട നഗരമായി കണ്ടെത്തിയത്. രാജ്യത്തെ 21 നഗരങ്ങളിലാണ് സര്‍വ്വേ നടത്തിയത്. തിരുവനന്തപുരത്തൊടൊപ്പം മുംബൈ, ബംഗലൂരു, കൊല്‍ക്കത്ത, തുടങ്ങിയ മെട്രോ നഗരങ്ങളും സര്‍വ്വേയില്‍ ഉള്‍പ്പെട്ടിരുന്നു.
നോര്‍ക്കയുടെ തിരുവനന്തപുരത്തുള്ള സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന് സെന്ററില്‍ ഇന്ന് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന് ഉണ്ടായിരിക്കുന്നതല്ല
പാക്കിസ്താനിലെ സിയാല്‍കോട്ട് രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തുകൊണ്ടാണ് മലയാളി ഹാക്കര്‍മാരായ മല്ലു സൈബര്‍ സോള്‍ജ്യേഴ്സ് പകരം വീട്ടിയത്. തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പാക് വെബ്സൈറ്റ് ഹാക്ക് ചെയ്ത വിവരം ഇവര്‍ പുറത്ത് വിട്ടത്.
‘കശ്മീരി ചീറ്റ’ എന്നറിയപ്പെടുന്ന പാക് സൈബര്‍ ആക്രമണ സംഘമാണ് ഹാക്ക് ചെയ്തത്. എന്നാല്‍ ഇന്നു രാവിലെ ഒന്‍പതു മണിയോടെ തന്നെ വെബ്സൈറ്റ് പൂര്‍വാവസ്ഥയില്‍ എത്തിക്കാനായി.
സംസ്ഥാനത്തെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും തൊഴിലെടുക്കുന്നവർക്കുള്ള ഏറ്റവും കുറഞ്ഞ കൂലി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു വിജ്ഞാപനമായി.
സംസ്ഥാനത്തെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലും, മൊബൈല്‍ ത്രിവേണികളിലും ക്രിസ്മസ് പ്രമാണിച്ച് നടത്തിവന്നിരുന്ന ഡിസ്കൗണ്ട് മേള ഡിസംബര്‍ 31 വരെ നീട്ടി