ദേശീയസംസ്ഥാന പാതകളുടെ 500മീറ്റര്‍ പരിധിയിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതിയുടെ വിധി ബിവറേജ് കോര്പ്പറേഷന് നടപ്പാക്കി തുടങ്ങി. ആദ്യമായി പാലക്കാട്ടെ മദ്യശാലയാണ് ഉത്തരവ് പ്രകാരം മാറ്റിയത്. പാലക്കാട് കൊടുവായൂരിലെ വില്പന ശാല സംസ്ഥാനപാതയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറ്റി.
2017-18 അദ്ധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 24, 25 തീയതികളില്‍. പേപ്പര്‍ ഒന്ന് ഫിസിക്സും കെമിസ്ട്രിയും 24നും പേപ്പര്‍ രണ്ട് മാത്തമാറ്റിക്സ് 25നും നടക്കും. രാവിലെ പത്ത് മുതല്‍ 12.30 വരെയാണ് പരീക്ഷ.
ജോബ് ഫെസ്റ്റില്‍ പങ്കെടുക്കുന്നതിനായി www.jobfest.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം.
57ാമത് സംസ്ഥാന കലോത്സവ വേദികള്‍ പുഴകളുടെ പേരില്‍ അറിയപ്പെടും. കൈരളിയുടെ ജലസമൃദ്ധിയും അത് സംരക്ഷിക്കേണ്ടതിന്റെ സന്ദേശവുമുയര്‍ത്തി, നിള മുതല്‍ മയ്യഴി വരെ നീളുന്ന 20 പുഴകളുടെ പേരിലാണ് വേദികളുടെ പേര്.
കേന്ദ്ര സര്‍ക്കാരിന്റെ നോട്ടുപിന്‍വലിക്കല്‍ നടപടി പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയുടെ ആദ്യവര്‍ഷത്തെ നടത്തിപ്പിനെ ബാധിക്കുമെന്ന് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് വി.കെ. രാമചന്ദ്രന്. നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് നികുതി വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായി.
പൊതുജനങ്ങള്‍ക്ക് നേരെയുള്ള പൊലീസിന്റെ അതിക്രമം കുത്തനെ വര്‍ദ്ധിച്ചിരിക്കുന്നുവെന്നാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രണ്ട് മാസത്തിനിടെ പൊലീസ് പീഡിപ്പിച്ചെന്ന് ആരോപിച്ച് നൂറിലധികം പരാതികള്‍ കിട്ടിയെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്മാന് അറിയിച്ചു.
വിദഗ്ധരുടെ ആദ്യഘട്ട ശില്പശാല കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ഇതു സംബന്ധിച്ച് മൂന്നു മാസത്തിനകം വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും. മാര്‍ച്ചില്‍ ആദ്യഘട്ട പരിപാടികള്‍ പൂര്‍ത്തിയാക്കും. ഒറ്റഘട്ടമായി പരിഷ്കരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
പെട്രോള്‍ നല്കുന്ന ഡിസ്പെന്സര് യന്ത്രത്തിന്റെ ആറുമീറ്റര്‍ പരിധിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിലവിലുണ്ടായിരുന്ന നിയന്ത്രണം. ഈ ദൂരപരിധി 45 സെന്റിമീറ്ററായാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. തറനിരപ്പില്‍നിന്ന് 1.2 മീറ്റര്‍ വരെ മാത്രമായും നിയന്ത്രണം കുറച്ചു.
ഫെബ്രുവരില്‍ പുതിയ നിരക്ക് പ്രഖ്യാപിക്കും. യൂണിറ്റിന് 10 മുതല്‍ 50 പൈസവരെ കൂട്ടിയേക്കും. 40 യൂണിറ്റിന് താഴെ ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബങ്ങളെ ഒഴിവാക്കിയേക്കും.
ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലേക്കുളള 40ലക്ഷം പാഠപുസ്തകങ്ങളാണ് ഡിപ്പോകളിലെത്തിയത്. എല്ലാവര്‍ഷവും സ്കൂളുകള്‍ തുറന്ന് മാസങ്ങള്‍ പിന്നിട്ടാലും പാഠപുസ്തകം ലഭിക്കുന്നില്ല എന്ന പരാതി ഒഴിവാക്കാന്‍ വേണ്ടിയുളള നടപടി കൂടിയാണ് വിദ്യാഭ്യാസ വകുപ്പ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്.