പിങ്ക് നിറത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി മാത്രമോടുന്നതാണ് കെഎസ്ആര്‍ടിസിയുടെ പുതിയ ബസ്. ആദ്യഘട്ടത്തില്‍ തലസ്ഥാനത്താണ് ബസിറക്കുക. ഡ്രൈവറും കണ്ടക്ടറും സ്ത്രീകളെയാക്കാനാണ് ആലോചന. തുടക്കത്തില്‍ കണ്ടക്ടര്‍ മാത്രമായിരിക്കും വനിതയാവുക.
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായി 1500 കോടി രൂപ കടപ്പത്രം വഴി സമാഹരിക്കുന്നു. ഇതിനായുളള ലേലം ജനുവരി 10ന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും. ഇ-കുബേര്‍ സിസ്റ്റത്തിലൂടെയാണ് ഇടപാടുകള്‍. ലേലം സംബന്ധിച്ച വിശദാംശം സംസ്ഥാന ധനവകുപ്പിന്റെ വെബ്സൈറ്റായ www.finance.kerala.gov.in ല്‍ ലഭിക്കും. (വിജ്ഞാപന നമ്പര്‍ എസ്.എസ്.1/5/2017-ധനവകുപ്പ് തീയതി 2017 ജനുവരി 6)
പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന നോട്ടുകളില്‍ വിയര്‍പ്പ് പറ്റിയതോടെയാണ് അഞ്ഞൂറിന്റെ നോട്ടുകളില്‍ മഷിപടര്‍ന്നത്. കൊച്ചി വൈറ്റിലയിലെ ചുമട്ടുതൊഴിലാളിക്ക് പണിക്കൂലിയായി കിട്ടിയ അഞ്ഞൂറിന്റെ രണ്ടു നോട്ടുകളിലാണ് മഷിപടര്‍ന്നത്.
സാമൂഹ്യമാധ്യമങ്ങള്‍ വഴി തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രവണത വര്‍ദ്ധിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 2012ല്‍ 59 പെണ്‍കുട്ടികള്‍ ലൈംഗിക അതിക്രമത്തിന് ഇരയായപ്പോള്‍ 2013 ആയപ്പോഴേക്കും 80 ആയി ഉയര്‍ന്നു. 2014ല്‍ 76ഉം, 15ല്‍ 67ഉം, 2016ല്‍ 189 മാണ് ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടികളുടെ എണ്ണം.
പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് വിവിധ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ചര്‍ച്ച നടത്തും
എംജി സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പ് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് എത്തിക്കുന്നതിനുള്ള ആദ്യപടിയായാണ് പരീക്ഷാ സെന്ററുകളിലേക്കുള്ള ചോദ്യപേപ്പറുകളുടെ വിതരണം അടുത്ത അധ്യായന വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ആക്കുന്നത്. ബിരുദാനന്തരബിരുദ കോഴ്സുകളുടെ ചോദ്യപേപ്പര്‍ വിതരണമാകും ആദ്യം ഓണ്‍ലൈന്‍ ആക്കുക.
55മുതല്‍ 60 വയസുവരെയുള്ളവരെ ഒരു വിഭാഗമാക്കിയും, 60തിന് മുകളില്‍ പ്രായം ഉള്ളവരെ പ്രത്യേക വിഭാഗമാക്കിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
ഡിസംബര്‍ 31ന് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ആറു മാസം നീട്ടിയത്. അടുത്ത ജൂണ്‍ 30നകം മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും ഇത്തരത്തില്‍ നീട്ടിയിട്ടുണ്ട്.
ശമ്പളത്തില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക്. പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് സിപിഐ അനുകൂല സംഘടനയായ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയനും കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും വ്യക്തമാക്കി.
രണ്ട് ആഴ്ച്ച നീണ്ടുനിന്ന കൊച്ചി കാര്‍ണിവലിന് സമാപനം കുറിച്ച് നടന്ന ഘോഷയാത്രയില്‍ ആയിരങ്ങളാണ് പങ്കാളികളായത്. സ്വന്തം രാജ്യത്തിന്റെ പതാകയേന്തിയ ഓട്ടോറിക്ഷകളില്‍ ലോകം ചുറ്റി സഞ്ചരിക്കുന്ന വിദേശികളാണ് കാര്‍ണിവല്‍ ഘോഷയാത്രയുടെ മുന്നില്‍ അണിനിരന്നത്.