കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് സംരക്ഷിക്കാനായി 2012ല്‍ നിലവില്‍ വന്ന പോക്സോ ആക്ട് പ്രകാരം 2015ലെ ആകെ ലൈംഗികാതിക്രമങ്ങളുടെ എണ്ണം 1,569 ആണ്. ഈ വര്‍ഷം ആഗസ്റ്റ് വരെ റിപ്പോര്‍ട്ട് ചെയ്തത് 1,375 കേസുകളാണ്.
പഴയ മാതൃകയിലുള്ള അള്‍ട്രാ വയലറ്റ് ലൈറ്റ് യന്ത്രമാണ് പ്രാഥമിക ബാങ്കുകളില്‍ ഉള്ളതെങ്കിലും ജില്ലാ ബാങ്കുകളില്‍ ഇതിന്റെ പുതിയ മാതൃകയിലുള്ള യന്ത്രവുമുണ്ട്. നോട്ടെണ്ണാനും കള്ളനോട്ട് തിരിച്ചറിയാനും സംവിധാനമുള്ളതാണ് ഇത്. ഇതിനു പുറമെയാണ് മുറ തെറ്റാതെ നടക്കുന്ന പരിശീലനങ്ങള്‍.
36രാജ്യങ്ങളില്‍ നിന്നായി 97കലാകാരന്മാരാണ് ഇത്തവണ ബിനാലെയ്ക്ക് എത്തുന്നത്. ഉള്‍ക്കാഴ്ചകളുരുവാകുന്നിടം എന്നതാണ് ഇത്തവണത്തെ ബിനാലെ പങ്കുവയ്ക്കുന്ന ആശയം.
പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ചൊവ്വാഴ്ച കേരള സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
ഒരാഴ്ച നീണ്ട് നില്ക്കുന്ന കലാമാമാങ്കമാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് നടക്കുന്നത്. കണ്ണൂര്‍ ജില്ലയിലാണ് ഇത്തവണത്തെ കലോത്സവം. കണ്ണൂര്‍ പൊലീസ് സ്റ്റേഡിയം മുഖ്യ വേദിയാകും.
സംസ്ഥാനത്ത് 2014 മുതല്‍ മാവോവാദി സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതോടെയാണ് യു.എ.പി.എയും വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. 22 കേസുകള്‍ മാവോവാദി ആശയ പ്രചാരണം നടത്തിയതിന്റെ പേരിലാണ്.
പദ്ധതിയുടെ ഭാഗമായി ഹൈസ്കൂള്‍ തലത്തില്‍ ഓരോ കുട്ടിക്കും ലാപ്ടോപ്പുകള് നല്‍കും. യു.പി, പ്രൈമറി ക്ലാസുകളുടെ നവീകരണം അടുത്ത ഘട്ടത്തിലേ ഉണ്ടാകു. മധ്യവേനല്‍ അവധിക്കാലത്ത് നവീകരണം ആരംഭിക്കും.
അരൂര്‍ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഡിസംബർ അഞ്ച് മുതൽ ജനവരി 7 വരെയാണ് നിയന്ത്രണം.
അണ്‍ലിമിറ്റിഡ് യാത്രാ ഓഫറുകളുമായി പ്രീപെയ്ഡ് കാര്‍ഡുകള്‍ പുറത്തിറക്കാന്‍ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ തീരുമാനിച്ചു.
ഇന്ത്യയിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏറെയും കേരളത്തിലെന്ന് റിപ്പോർട്ട്. 15 ശരത്കാല വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 9 എണ്ണവും കേരളത്തിലാണെന്ന് ട്രാവല്‍ സൈറ്റായ ട്രിപ് അഡൈ്വസറിന്റെ അട്രാക്ഷന്‍സ് ട്രെന്‍ഡ് ഇന്‍ഡക്സ് വ്യക്തമാക്കുന്നു.