ജല ഗതാഗത വകുപ്പിനു വേണ്ടി നിര്‍മിച്ച സൗരോര്‍ജ ബോട്ട് തവണക്കടവ്- വൈക്കം റൂട്ടില്‍ ഈ മാസം മുതല്‍ ഓടിത്തുടങ്ങും.
നോട്ട് അസാധുവാക്കലിന് ശേഷം സഹകരണ ബാങ്കുകളില്‍ നിന്ന് വന്‍തോതില്‍ പണമൊഴുകിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന.
ദിനംപ്രതി ശരാശരി 10 മുതല്‍ 25 ആധാരങ്ങള്‍ നടക്കുന്ന ഓഫിസുകളില്‍ നോട്ടുകള്‍ അസാധുവാക്കിയശേഷം ശരാശരി രണ്ടു മുതല്‍ അഞ്ചുവരെ ആധാരങ്ങളാണ് രജിസ്റ്റര്‍ ചെയ്യുന്നത്.
ബിവറേജസ് കോര്പ്പറേഷന്, ദേവസ്വം ബോര്‍ഡ്, കെഎസ്ഇബി, കേരള വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി, ക്ഷേമനിധി ബോര്‍ഡുകള്‍ തുടങ്ങി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ജില്ല സഹകരണബാങ്കുകളിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
24000 രൂപവച്ച് എല്ലാവര്ക്കും നല്കണമെങ്കില് ഇന്നെങ്കിലും ട്രഷറികളില്‍ ആവശ്യത്തിന് പണമെത്തണം. 167 കോടിരൂപ ചോദിച്ചിട്ട് ഇന്നലെ ട്രഷറികള്‍ക്ക് കിട്ടിയത് 111 കോടിരൂപ മാത്രമായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ധനകാര്യ ചട്ടത്തിലെ പരിഷ്കരണമനുസരിച്ച് ആറ് ശതമാനം സേവന നികുതി ഏര്‍പ്പെടുത്തിയതിനാലാണ് നിരക്ക് വര്‍ദ്ധനവ്.
നോട്ട് നിരോധനത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന ടോള്‍ പിരിവാണ് ഇന്ന് മുതല്‍ പുനരാരംഭിക്കുന്നത്.
15 വര്‍ഷമായി കെട്ടിക്കിടക്കുന്ന നോട്ടുകളാണ് ഇപ്പോള്‍ ചില്ലറ ക്ഷാമം പരിഹരിക്കാന്‍ തിരികെ കൊണ്ടുവന്നിരിക്കുന്നത്. 2001 ല്‍ റിസര്‍വ് ബാങ്കിന്റെ ക്ലീന്‍ നോട്ട് പോളിസി പ്രകാരം പിന്‍വലിച്ചവയാണ് ഈ നോട്ടുകള്‍.
സംസ്ഥാനത്തെ പതിനാല് തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ 2017 ജനുവരി നാലിന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി തിരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിച്ചു
നികുതി, ഫീസ്, ഫൈന്‍, ചാര്‍ജുകള്‍, പിഴകള്‍ എന്നീ ഇനങ്ങളില്‍ സര്‍ക്കാറിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും പഴയ 500 രൂപ നോട്ടുകള്‍ ഡിസംബര്‍ 15 വരെ സ്വീകരിക്കുമെന്ന് ഫിനാന്‍സ് സെക്രട്ടറി (റിസോഴ്സസ്) അറിയിച്ചു.