കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് കീഴ്ക്കോടതികളില്‍ കേസിന്റെ ഭാഗമായി കസ്റ്റഡിയിലുള്ള 500, 1000 രൂപ നോട്ടുകള്‍ എന്തു ചെയ്യണമെന്നതു സംബന്ധിച്ചു ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
സ്ത്രീകള്‍ക്ക് നിയമനം നിഷേധിക്കുന്ന കേരള അബ്കാരി ഷോപ്സ് ഡിസ്പോസല്‍ ചട്ടത്തിലെയും വിദേശമദ്യ ചട്ടത്തിലെയും വ്യവസ്ഥകള്‍ റദ്ദാക്കിയാണ് സിംഗിള്‍ബെഞ്ച് ഉത്തരവ്. ഇത്തരം വ്യവസ്ഥകള്‍ തുല്യനീതി ഉറപ്പാക്കുന്ന ഭരണഘടനയുടെ പതിനാലാം അനുഛേദത്തിന്റെയും ലിംഗ സമത്വം ഉറപ്പാക്കുന്ന പതിനഞ്ചാം അനുഛേദത്തിന്റെയും ലംഘനമാണെന്നും നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
രാജ്യത്തെു മുസ്ലിം സ്ത്രീകള്‍ മുത്തലാഖിന്റെ കാര്യത്തില്‍ വിവേചനത്തിന് ഇരയാവുകയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മുസ്ലിം രാജ്യങ്ങള്‍ പോലും ഇത്തരം മുത്തലാഖ് അംഗീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു.
നബാര്‍ഡ് റിപ്പോര്‍ട്ടില്‍ കേരളത്തിലെ സഹകരണ ബാങ്കുകള്‍ കെവൈസി മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അക്കാര്യം സത്യവാങ്മൂലത്തിലൂടെ ജില്ലാ ബാങ്കുകള്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
ക്ഷേത്ര കാര്യത്തില്‍ തന്ത്രിയുടെ തീരുമാനമാണ് അന്തിമം. എക്സിക്യൂട്ടീവ് ഓഫിസര്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
ബിയര്‍ പാഴ്സലായി നല്‍കാനുള്ള അനുമതി ബിവറേജസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ ഫെഡിനും മാത്രമാണ്.
ഹലോ എന്ന് ആവര്‍ത്തിച്ച് സ്ത്രീകള്‍ക്ക് എസ്എംഎസ് അയച്ച് ശല്യപ്പെടുത്തിയാലും കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ്.
വിവാഹമോചനം നേടുന്നതോടെ നിയമത്തിന്റെ ആനുകൂല്യം നഷ്ടമാകുമെന്ന രീതിയില്‍ ഈ നിയമത്തിന് സമയപരിധി ഇല്ലെന്ന് കോടതി വ്യക്തമാക്കി.
നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന മാലിന്യങ്ങള്‍ കടലിലൊഴുക്കാന്‍ പാടില്ല, പദ്ധതി പ്രദേശത്ത് പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തണം, നിര്‍ദേശം ലംഘിച്ചാല്‍ തുറമുഖ നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്.
തെരുവുനായയെ കൊന്നാല്‍ സുപ്രീം കോടതി വിധി അനുസരിച്ച് 5,000 രൂപ പിഴ ശിക്ഷയുണ്ട്. വീണ്ടും കൊല്ലുകയാണെങ്കില്‍ രണ്ട് മുതല്‍ ഏഴു കൊല്ലം വരെ തടവും ലഭിക്കാം ഈ കേസിന്.