ബാര്‍കോഴക്കേസില്‍ മുന്‍ മന്ത്രി കെഎം മാണിക്കെതിരേ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ്. മാണിക്കെതിരേയുള്ള ബാര്‍കോഴക്കേസ് അട്ടിമറിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ആര്. സുകേശന് കോടതിയില്‍ സമര്‍പ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
സ്വാശ്രയ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. എംബിബിഎസ് ഡന്റല്‍ പ്രവേശനം നീറ്റ് അടിസ്ഥാനമാക്കി വേണമെന്നും മാനേജ്മെന്റുകള്‍ക്ക് അപേക്ഷ സ്വീകരിക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ഏറ്റെടുത്ത സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സ്വകാര്യ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പിന്മാറി. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന് അഭിഭാഷകനായിരുന്ന വേളയില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് വേണ്ടി ഹാജരായിട്ടുണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് അദ്ദേഹം പിന്‍വാങ്ങുകയായിരുന്നു.
ചാലക്കുടി കോടതിയുടെതാണ് ഉത്തരവ്. മണിയുടെ മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, സഹായികളായ മുരുകന്, വിബിന്, അരുണ്‍, അനീഷ് എന്നിവരെയാണ് നുണപരിശോധനക്ക് വിധേയമാക്കുക. പൊലീസിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.
മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനി എടപ്പാള്‍ സ്വദേശി അശ്വതി കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗയില്‍ റാഗ് ചെയ്യപ്പെട്ട സംഭവത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയ മൂന്ന് സഹപാഠികളെ റിമാന്‍ഡ് ചെയ്തു. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനികളായ ആതിര, കൃഷ്ണപ്രിയ എന്നിവരെയാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡിലാക്കിയത്.
തിരുവനന്തപുരം: സംസ്ഥാന മന്ത്രിമാരുടെ സുരക്ഷ വെട്ടിച്ചുരുക്കുന്നു. കൂടാതെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സംസ്ഥാന സർക്കാർ നല്‍കിവരുന്ന സുരക്ഷയും പിൻവലിക്കും. മന്ത്രിമാരുടെ യാത്രയ്ക്ക് എസ്കോര്‍ട്ടും പൈലറ്റ് വാഹനവും ഇനി ഉണ്ടാകില്ല. ഇതോടൊപ്പം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയും ഒഴിവാക്കും.
ന്യൂഡല്‍ഹി: ഡി.ജി.പി ടി.പി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ എൽ.ഡി.എഫ് സര്‍ക്കാര്‍ നടപടി ചട്ടലംഘനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഒരു പദവിയിൽ രണ്ട് വര്‍ഷമെങ്കിലും തുടരുന്നതിന് അനുവദിക്കണമെന്നാണ് ചട്ടമെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്ര സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജൂലൈ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥനെ സുപ്രീംകോടതി നിര്‍ദേശിച്ച ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് പദവിയിൽ നിന്ന് സംസ്ഥാന സർക്കാർ മാറ്റിയത് എന്ന് കേന്ദ്രം അറിയിച്ചു. […]