സൗദി ദമ്മാമില്‍ നിന്നുമുള്ള ജെറ്റ് എയര്‍വേസിന്റെ കോഴിക്കോട്, കൊച്ചി സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കി. സൗദിയില്‍ നിന്നും നേരിട്ട് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കും വിമാന സര്‍വീസുകള്‍ ഉണ്ടായിരുന്ന പ്രധാന സെക്ടറുകളില്‍ ഒന്നാണ് ദമ്മാം. എയര്‍ ഇന്ത്യയും, ജെറ്റ് എയര്വേസുമായിരുന്നു സര്‍വീസുകള്‍ നടത്തി വന്നിരുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ സുരക്ഷാ പരിശോധന തിങ്കളാഴ്ച നടക്കും. വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള സുരക്ഷ ഉണ്ടോയെന്ന് പരിശോധിക്കും. വലിയ വിമാനങ്ങളിറങ്ങാന്‍ കരിപ്പൂരില്‍ എല്ലാ സംവിധാനവും സജ്ജമായതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു. റണ്‍വേ, റിസ നവീകരണ ജോലികളെല്ലാം പൂര്‍ത്തിയായി.
കേരളത്തില്‍ നിന്നുളള ആദ്യ ഹജ്ജ് വിമാനം നാളെ പുറപ്പെടും. പുലര്‍ച്ചെ ഒരു മണിക്ക് മന്ത്രി കെ ടി ജലീല്‍ ആദ്യ ഹജ്ജ് വിമാനം ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ കേരളത്തില്‍ നിന്നുളള തീര്‍ഥാടര്‍ പുണ്യഭൂമിയിലേക്ക് തിരിക്കും. 1.55നാണ് ആദ്യ വിമാനം പുറപ്പെടുക. രണ്ട് വിമാനങ്ങളിലായി 810 പേരാണ് യാത്രയാകുന്നത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പുറപ്പെടുന്നവരുടെ യാത്ര ഷെഡ്യൂളായി. ആഗസ്റ്റ് ഒന്ന് മുതല്‍ എട്ട് വരെ പോകുന്നവരുടെ യാത്ര വിവരങ്ങളാണ് തയാറായത്. ആദ്യത്തെ പത്ത് വിമാനങ്ങളില്‍ പുറപ്പെടുന്നവരുടെ വിശദാംശങ്ങളാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍നിന്ന് ലഭിച്ചിരിക്കുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ആഗമന ടെര്‍മിനല്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുന്നു. ഇത് യാഥാര്‍ഥ്യമാകുന്നതോടെ യാത്രക്കാര്‍ പുറത്തിറങ്ങാന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്നതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. അത്യാധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര മാനദണ്ഡപ്രകാരം നിര്‍മിച്ച ടെര്‍മിനലാണ് അടുത്തയാഴ്ച മുതല്‍ ട്രയല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ഈ വര്‍ഷത്തെ ഹജ്ജിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 124 പേര്‍ക്ക് കൂടി അവസരം. കാത്തിരിപ്പ് പട്ടികയില്‍നിന്നും 2,627 മുതല്‍ 2,871 വരെയുള്ളവര്‍ക്ക് കൂടിയാണ് അവസരം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നും ഒഴിവ് വന്ന 548 സീറ്റുകളാണ് അപേക്ഷകള്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി വീതിച്ചു നല്‍കിയത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് എം.പിമാര്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലുമായി ചര്‍ച്ച നടത്തി. ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍ പുനസ്ഥാപിക്കണമെന്നും എം.പിമാര്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു.
രോഗികളായ യാത്രക്കാര്‍ക്ക് ഇരുട്ടടിയായി എയര്‍ഇന്ത്യയുടെ നിരക്ക് വര്‍ധന. രോഗികളെ സ്ട്രെച്ചറില്‍ കൊണ്ടുപോകുന്നതിന്റെ നിരക്ക് എയര്‍ ഇന്ത്യ കുത്തനെ കൂട്ടി. രോഗികളെ കൊണ്ടു പോകുന്ന ടിക്കറ്റിന് ബിസിനസ് ക്ലാസിനേക്കാള്‍ ഇരട്ടിനിരക്കാണ് എയര്‍ഇന്ത്യ ചുമത്തിയിരിക്കുന്നത്.
കനത്ത മഴയെത്തുടര്‍ന്ന് ഒമാന്‍ എയറിന്റെ മസ്കത്ത്- കോഴിക്കോട് വിമാനം പുലര്‍ച്ചെ നാലിന് കൊച്ചിയിലേക്കു തിരിച്ചുവിട്ടു. 158 യാത്രക്കാരുണ്ടായിരുന്ന വിമാനം രാവിലെ എട്ടരയ്ക്കു കരിപ്പൂരില്‍ തിരിച്ചെത്തി.
എത്രയും പെട്ടെന്ന് സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി കരിപ്പൂര്‍ വിമാനത്താവളം പൂര്‍വസ്ഥിതിയിലാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. പഴയ പോലെ വലിയ വിമാനങ്ങള്‍ സര്‍വിസ് പുനരാരംഭിക്കുമെന്ന് ഉറപ്പുവരുത്തുമെന്ന് സുരേഷ് പ്രഭു പ്രതിനിധി സംഘത്തോട് പറഞ്ഞു.