ഈ മാസം 31 നകം കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കേന്ദ്ര വ്യോമയാനമന്ത്രിയില് നിന്നു ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചെന്നും എം.പി പറഞ്ഞു. കരിപ്പൂര്‍ ജിദ്ദ സര്‍വീസ് ആരംഭിച്ചതിന് ശേഷം കൂടുതല്‍ വലിയ വിമാനങ്ങളുടെ സര്‍വീസിന് നടപടി തുടങ്ങുമെന്ന് എയര്‍പോര്‍ട് ഡയറക്ടറും അറിയിച്ചു.
കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ വൈകി. ഇന്നലെ രാവിലെ 8.45നു മുംബൈയില്‍നിന്നു കോഴിക്കോട്ട് എത്തേണ്ട വിമാനം ഉച്ചയ്ക്ക് ഒന്നോടെയാണ് എത്തിയത്.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കര്‍ക്കശമായ നിലപാട് കാരണം ആയിരത്തിലേറെ പ്രവാസികള്‍ക്ക് ഹജ്ജ് യാത്ര റദ്ദാക്കേണ്ടിവന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നറുക്കെടുപ്പില്‍ അവസരം ലഭിച്ച പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ന്യായമായ സമയം അനുവദിക്കാത്തതിനെ തുടര്‍ന്നാണ് യാത്ര റദ്ദാക്കേണ്ടി വന്നത്.
ഗള്‍ഫിലെ അവധിക്കാലം മുതലാക്കി വിമാനക്കമ്പനികള്‍ യാത്രക്കാരെ കൊള്ളയടിക്കുന്നു. ധാരാളം പേര് നാട്ടില്‍ എത്തുന്ന സീസണ് ആയ ഗള്‍ഫില്‍ സ്കൂള്‍ അടക്കുന്ന സമയമായതോടെയാണ് വിമാനക്കമ്പനികള്‍ നിരക്ക് കുത്തനെ കൂട്ടിയിരിക്കുന്നത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള തുകയില്‍ വര്‍ധന. ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ 7,750 രൂപയും അസീസിയ കാറ്റഗറിയിലുള്ളവര്‍ 7,150 രൂപയും അധികം അടക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നാം തവണയും വിദഗ്ധ സംഘമെത്തുന്നത് ഇടത്തരം-വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുന്നതിനുള്ള നടപടി വൈകിപ്പിക്കുമെന്ന് ആക്ഷേപം.
തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ ഇന്നു മെഗാ ബ്ലോക്ക് ഏര്‍പ്പെടുത്തും. അറ്റകുറ്റപ്പണികള്‍ക്കായാണ് മെഗാ ബ്ലോക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നത്തെ ഏഴു ജോഡി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. വരുന്ന അഞ്ച് ഞായറാഴ്ചകളിലും മെഗാ ബ്ലോക്കുണ്ടാകും.
ജിദ്ദയിലേക്കുള്ള സര്‍വീസിന് കരിപ്പൂര്‍ വിമാനത്താവളം പൂര്‍ണ സജ്ജമാണെന്ന് ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു. മലബാറില്‍ നിന്നുള്ളവര്‍ ഏറ്റവുമധികം ജോലി ചെയ്യുന്ന ജിദ്ദയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നതിന് കരിപ്പൂര്‍ എയര്‍പോര്‍ട്ട് പൂര്‍ണ സജ്ജമാണ്.
എയര്‍ഇന്ത്യ എക്സ്പ്രസിന്റെ മസ്കത്ത്- കോഴിക്കോട്, കോഴിക്കോട്- അല്‍ഐന്‍ വിമാനസര്‍വീസുകള്‍ 12 മണിക്കൂറിലേറെ വൈകി. ഇന്നലെ രാവിലെ 7.45ന് കോഴിക്കോട്ടെത്തി, രാവിലെ 10.40ന് അല്‍ഐനിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് വൈകിയത്.
കൊച്ചി മെട്രോ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് എല്ലാവര്ക്കും മെട്രോ യാത്ര സൗജന്യം. ‘ഫ്രീ റൈഡ് ഡേ’ എന്നാണ് ഈ ദിവസത്തിന് പറയുക. ജൂണ്‍ 15 മുതല്‍ 30 വരെ കൊച്ചി വണ്‍ കാര്‍ഡ് എടുക്കുന്നവര്‍ക്ക് കാര്‍ഡ് ഇഷ്യു ഫീസ് ഉണ്ടായിരിക്കില്ല. തികച്ചും സൗജന്യമായാണ് വണ്‍ കാര്‍ഡ് ലഭിക്കുക.