എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കൊച്ചിയില്‍നിന്ന് 26 വരെയുള്ള യാത്രയ്ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കു പകരമായി കോഴിക്കോട്ടോ തിരുവനന്തപുരത്തോ നിന്നു യാത്ര ചെയ്യാം. ഇതിന് അധികതുക നല്‍കേണ്ടതില്ലെന്നും കമ്പനി അറിയിച്ചു.
എയര്‍ ഇന്ത്യ എക്സ്പ്രസ് സേവനങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കമ്പനി. ഓഗസ്റ്റ് 26 വരെ കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് അവരുടെ ടിക്കറ്റുകള്‍ സൗജന്യമായി റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം. ഇതു പൂര്‍ണമായും സൗജന്യമായിരിക്കും.
നെടുമ്പാശേരി വിമാനത്താവളം ഈ മാസം 26 വരെ അടച്ചിടും. കനത്ത മഴയെത്തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരുതരത്തിലും മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിക്കാത്ത സാഹചര്യമാണ്.
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ശനിയാഴ്ചയും തുറക്കാന്‍ കഴിയില്ലെന്നു സിയാല്‍ അധികൃതര്‍ സൂചന നല്കി. പെരിയാറില്‍നിന്നുള്ള വെള്ളത്തില്‍ ആലുവയും വിമാനത്താവളവും പരിസരവും മുങ്ങിക്കിടക്കുന്നതിനാല്‍ വെള്ളമിറങ്ങുന്നതു വരെ വിമാനം ഇറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
പുതുക്കിയ റെയില്‍വേ സമയപ്പട്ടികയുടെ ഭാഗമായി തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന നാല് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. കുര്‍ള, മാവേലി, മംഗലാപുരം, അമൃത എക്സ്പ്രസ് ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം. ബുധനാഴ്ച മുതല്‍ സമയമാറ്റം നിലവില്‍ വരും.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു. റണ്‍വേയും പാര്‍ക്കിംഗ് ബേയും ഓപ്പറേഷന്‍സ് ഏരിയയുമടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളം കയറി. എയര്‍പോര്‍ട്ടിന്റെ പിന്‍ഭാഗത്ത് മതിലിടിഞ്ഞു.
വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതിനു പിന്നാലെ കോഴിക്കോട് വിമാനത്താവളത്തിന്റെ കാറ്റഗറി ഉയര്‍ത്താനും നടപടി. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനാവശ്യമായ കാറ്റഗറി ഒന്‍പതിലേക്ക് കോഴിക്കോട്ടെ അഗ്നിശമന സുരക്ഷാസേനയുടെ പദവി ഉയര്‍ത്തണമെന്ന് ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ആന്‍ഡ് ഏവിയേഷന്‍) എയര്‍പോര്‍ട്ട് അതോറ്റിയോട് ശുപാര്‍ശ ചെയ്തു.
വ്യാഴാഴ്ച ഓപറേഷനല്‍ ഏരിയയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് രണ്ടുമണിക്കൂര്‍ വിമാനത്താവളത്തിലെ വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചെങ്കിലും വെള്ളിയാഴ്ച സാധാരണപോലെ നടന്നു. ഇടുക്കിയില്‍നിന്നുള്ള വെള്ളം നിയന്ത്രണാതീതമായി ഒഴുകിയെത്തിയാലെ ഇനി പ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു.
ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറന്നുവിട്ട സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിന് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് ഒന്നു മുതലാണ് നിരോധനം. എന്നാല്‍ വിമാനങ്ങള്‍ പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ തുടരുകയാണെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ സൗദി എയര്‍ലൈന്‍സിന് അനുമതി. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി തേടി സൗദി എയര്‍ലൈന്‍സ് സമര്‍പ്പിച്ച അപേക്ഷ അന്തിമ അനുമതിക്കായി വിമാനത്താവള അതോറിറ്റി ഡിജിസിഎയ്ക്ക് കൈമാറിയിരുന്നു. ഇതിലാണ് അനുമതി ലഭിച്ചത്.