1947ല്‍ ജനിച്ചവര്‍ക്ക് ഒരാഴ്ച്ച സൗജന്യമായി യാത്ര ചെയ്യാമെന്ന് മെട്രോ അറിയിച്ചു. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് കൊച്ചി മെട്രോ ഇക്കാര്യം അറിയിച്ചത്. രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ സന്തോഷം പങ്കിട്ടാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ഇവര്‍ക്ക് ഒരാഴ്ച സൗജന്യയാത്ര അനുവദിക്കുന്നത്.
സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ എസ്.വി 5747 എന്ന വിമാനത്തിലാണ് കേരളത്തില്‍ നിന്നുള്ള ആദ്യസംഘം ജിദ്ദയിലെത്തിയത്. 139 പുരുഷന്മാരും 161 സ്ത്രീകളുമടക്കം 300 തീര്‍ഥാടകരാണ് ആദ്യവിമാനത്തില്‍ ഉണ്ടായിരുന്നത്.
നെടുമ്പാശേരി അന്താരാഷട്ര വിമാനത്താവളത്തില്‍ നിന്നും രാവിലെ 7.45 നാണ് വിമാനം പുറപ്പെട്ടത്. ആദ്യ വിമാനത്തില്‍ 300 പേരുള്‍പ്പെടെ 900 പേരാണ് മൂന്ന് വിമാനങ്ങളിലായി ആദ്യ ദിനം കൊച്ചിയില്‍ നിന്ന് പുണ്യഭൂമിയിലേക്ക് യാത്രയാകുന്നത്.
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇനിയും ഒമ്പത് അനുമതികള്‍ ലഭിക്കാനുണ്ട്. കൂടാതെ എയര്‍ട്രാഫിക് കണ്ട്രോള് ടവര്‍ നിര്‍മ്മാണത്തിന്റേതടക്കം വിമാനത്താവളത്തിന്റെ പ്രധാന പണികള്‍ 80 ശതമാനം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ.
കേരളത്തില്‍ നിന്ന് 11425 പേരും, മാഹിയില്‍ നിന്ന് 32, ലക്ഷദ്വീപില്‍ നിന്ന് 305 പേരും, 25 കുട്ടികളും ഉര്‍പ്പടെ 11828 പേരാണ് ഇത്തവണ കൊച്ചിയില്‍ നിന്ന് ഹജ് യാത്രക്കായി പുറപ്പെടുക. വെയിറ്റിംഗ് ലിസ്റ്റില്‍ നിന്ന് ഇനിയും കുറച്ച് പേര്‍ക്ക് കൂടി സാധ്യതയുണ്ട്. 200 ഹാജിമാര്‍ക്ക് ഒരാളെന്ന നിലയില്‍ 56 വോളണ്ടിയര്‍മാരും യാത്രക്കാരെ അനുഗമിക്കും.
സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളും ഏകോപിപ്പിച്ച് 1200ലധികം ശാഖകളുള്ള കേരള ബാങ്ക് രൂപീകരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സഹകരണ ബാങ്കിംഗ് മേഖലയുടെ അടിമുടി മാറ്റം ലക്ഷ്യമിടുന്ന കേരള ബാങ്ക് രൂപീകരിക്കുന്നതോടെ സര്‍ക്കാറിന്റെ പദ്ധതികള്‍ കേരള ബാങ്കിലൂടെ നടപ്പാക്കാന്‍ സാധ്യയുണ്ട്.
കാത്തിരിപ്പ് പട്ടികയില്‍ ക്രമനമ്പര്‍ 560 മുതല്‍ 709 വരെയുള്ളവര്‍ക്കാണ് പുതുതായി അവസരം ലഭിച്ചത്. മക്കയില്‍ അസീസിയ കാറ്റഗറിയിലാണ് പുതുതായി അവസരം ലഭിച്ചവര്‍ക്ക് താമസ സൗകര്യം ലഭിക്കുക. തെരഞ്ഞെടുക്കപ്പെട്ടവര്‍ വിദേശ വിനിമയ സംഖ്യയിനത്തിലും വിമാന നിരക്കിലുമായി 2,01,750 രൂപ ആഗസ്റ്റ് 11നകം അടയ്ക്കണം.
ബംഗലൂരുവില്‍ നിന്ന് വന്ന സ്പൈസ് ജെറ്റ് വിമാനമാണ് റണ്‍വെയില്‍ നിന്ന് തെന്നിമാറിയത്. 60 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ലാന്‍ഡിങ്ങിനായി റണ്‍വേയില്‍ ഇറങ്ങിയ വിമാനം ഇടുതഭാഗത്തേക്കു നീങ്ങുകയായിരുന്നു. മണ്ണും ചെളിയും നിറഞ്ഞ ഭാഗത്തേക്കാണു വിമാനം തെന്നിമാറിയത്.
ഹജ്ജ് യാത്രക്കായി 39 വിമാനങ്ങളാണ് ചാര്‍ട്ട് ചെയ്തിട്ടുള്ളത്. നെടുമ്പാശ്ശേരിയില്‍ സജ്ജമാക്കിയ ഹജ്ജ് ക്യാമ്പില്‍ 9ാം തീയതി മുതല്‍ ഹജ്ജ് സെല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇത്തവണ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഹജ്ജ് വളണ്ടിയര്‍മാരുടെ തെരഞ്ഞെടുപ്പും പൂര്‍ത്തിയായി. സൗദി എയര്‍ലൈന്‍സാണ് തീര്‍ത്ഥാടകരെ കൊണ്ടു പോകുന്നത്.
വിവിധ ആവശ്യങ്ങള്‍ക്കായി നഗരങ്ങളിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസവും ഭക്ഷണവും മിതമായ വാടകയില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ചേര്‍ന്ന് എല്ലാം നഗരങ്ങളിലും ഷീ ലോഡ്ജുകള്‍ തുറക്കാനാണ് പദ്ധതി തയാറാക്കുന്നത്. നവംബര്‍ ഒന്നിന് ഷീ ലോഡ്ജുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.