ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം 19നും 20നും നടക്കും. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ 20ന് വൈകിട്ട് അഞ്ചിന് മുമ്പായി പ്രവേശനം നേടണം. അലോട്ട്മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in ല്‍ ലഭിക്കും.
പാലാരിവട്ടത്ത് കൊച്ചി മെട്രോസ്റ്റേഷന്റെ ഉദ്ഘാടനമാണ് ആദ്യം നടന്നത്. തുടര്‍ന്ന് പാലാരിവട്ടം സ്റ്റേഷനില്‍ നിന്നും പത്തടിപ്പാലം വരെയും തിരിച്ചും യാത്ര നടത്തിയ ശേഷമാണ് അദ്ദേഹം കലൂരിലെ ഉദ്ഘാടന വേദിയില്‍ എത്തിയത്. പദ്ധതി യാഥാര്‍ഥ്യമായതില്‍ കേരളത്തോടൊപ്പം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിനെയും ഇ. ശ്രീധരനേയും പ്രധാനമന്ത്രി അഭിന്ദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാളെ മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് നഗരത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി ആദ്യം എത്തുന്നത് പാലാരിവട്ടം സ്റ്റേഷനിലാണ്.
ക്യൂ ആര് കോഡ് ടിക്കറ്റ്, ഒന്നിലേറെ യാത്രയ്ക്ക് ഉപയോഗിക്കാവുന്ന കൊച്ചി വണ്‍ സ്മാര്‍ട് കാര്‍ഡ് എന്നിങ്ങനെ വ്യത്യസ്ത ടിക്കറ്റ് സംവിധാനങ്ങളാണ് മെട്രോ യാത്രയ്ക്ക് ഒരുക്കിയിട്ടുള്ളത്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് കൊച്ചി വണ്‍ കാര്‍ഡ് പ്രവര്‍ത്തിക്കുക. ഇതുവഴി ഷോപ്പ് ചെയ്യാനും സിനിമ ടിക്കറ്റ് ബുക്ക് ചെയ്യാനും കഴിയും. മെട്രോ ഉദ്ഘാടന ദിവസം മുതല്‍ കൊച്ചി വണ്‍ കാര്‍ഡ് ലഭിച്ചു തുടങ്ങും.
കോഴിക്കോട്- കണ്ണൂര്‍ പാസഞ്ചര്‍ പൂര്‍ണമായും രണ്ടു ദിവസവും റദ്ദാക്കി. മംഗളൂരു-കോഴിക്കോട് പാസഞ്ചര്‍, മംഗളൂരു-കോയമ്പത്തൂര്‍ പാസഞ്ചര്‍, കോയമ്പത്തൂര്‍- മംഗളൂരു പാസഞ്ചര്‍ എന്നിവയുടെ യാത്ര പുനഃക്രമീകരിച്ചു. മംഗളൂരു- കോഴിക്കോട്, മംഗളൂരു- കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും.
പാരലല്‍ കോളജ്, സ്വാശ്രയ, അണ് എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിക്കരുതെന്ന് കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ പുറത്തിറക്കി. ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കണ്സെഷന് കാര്‍ഡ് അനുവദിക്കരുതെന്ന് കാണിച്ചാണ് കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
26 തീര്‍ഥാടകരെ ഉള്‍പ്പെടുത്തി കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് ആദ്യപട്ടിക പ്രസിദ്ധീകരിച്ചത്. എന്നാല്‍ പട്ടികയില്‍ സംസ്ഥാനത്ത് നിന്നുള്ള ആര്‍ക്കും അവസരം കിട്ടിയിട്ടില്ല. ഉപരാഷ്ട്രപതിക്ക് നിര്‍ദേശിക്കാവുന്ന 75 സീറ്റില്‍ 26 എണ്ണമാണ് പ്രഖ്യാപിച്ചത്. 300 സീറ്റാണ് സര്‍ക്കാര്‍ ക്വോട്ടയായി പ്രഖ്യാപിച്ചിട്ടുള്ളത്.
ഇത്തവണ റെക്കോഡ് വേഗത്തിലാണ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ രണ്ടാം വര്‍ഷ ക്ലാസുകള്‍ തുടങ്ങി രണ്ടുമാസം പിന്നിടുമ്പോഴാണ് ഒന്നാം വര്‍ഷ ഫലം പുറത്തുവന്നിരുന്നത്. www.dhsekerala.gov.in, www.keralaresults.nic.in, www.results.itschool.gov.in എന്നീ വെബ്സൈറ്റുകളില്‍ ഉച്ചയ്ക്ക് മുമ്പ് ഫലം ലഭ്യമാകും.
ആഗസ്റ്റ് 13 മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. നേരത്തേ, ആഗസ്റ്റ് എട്ട് മുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനായിരുന്നു തീരുമാനം. ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസിന്റെ ചുമതല സൗദി എയര്‍ലൈന്‍സിനാണ്. 300 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ഹജ്ജ് സര്‍വിസിനായി ഉപയോഗിക്കുകയെന്ന് സൗദി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
രണ്ട് ലക്ഷം രൂപക്ക് മുകളില്‍ ഇത്തവണ യാത്രാചെലവ് വരും. കൂടുതല്‍ തീര്‍ഥാടകരുള്ള അസീസിയ കാറ്റഗറിയില്‍ യാത്രചെലവ് രണ്ട് ലക്ഷത്തിന് മുകളിലെത്തുന്നത് ആദ്യമായിട്ടാണ്. 18,000 രൂപയുടെ വര്‍ധനവാണ് ഈവര്‍ഷം യാത്രചെലവില്‍ ഒറ്റയടിക്ക് വന്നിരിക്കുന്നത്.