
ക്വീന്‍സ്ലാന്റ്: കുട്ടികളെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്നവരുടെ ശിക്ഷ ജീവപര്യന്തം ആക്കാന്‍ ക്വീന്‍സ്ലാന്റ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. ഇത് സംബന്ധിച്ച ബില്‍ സര്‍ക്കാര്‍ ഈയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ക്വീന്‍സ്ലാന്റ് സെന്റന്‍സിങ് അഡൈ്വസറി കൗണ്‍സില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ബില്‍ അവതരിപ്പിക്കുന്നത്
ക്രൂരമായ മര്‍ദ്ദനത്തിലൂടെ പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊലപ്പെടുത്തുന്ന രക്ഷിതാക്കളും കെയററും ഉള്‍പ്പെടെയുള്ളവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കാനാണ് ക്വീന്‍സ്ലാന്റ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുന്നത്. ബില്‍ പാസ് ആയാല്‍ ഈ നിയമം സംസ്ഥാനത്ത് നടപ്പാക്കും.
നിലവില്‍ കുട്ടികളെ കൊലപ്പെടുത്തുന്നവര്‍ക്ക് കുറഞ്ഞ ശിക്ഷാകാലാവധിയാണ് നല്‍കുന്നതെന്ന് ക്വീന്‍സ്ലാന്റ് സെന്റന്‍സിങ് അഡൈ്വസറി കൗണ്‍സില്‍ കണ്ടെത്തിയിരുന്നു. 12 മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവരാന്‍ ഒരുങ്ങുന്നത്.
കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും അര്‍ഹിക്കുന്ന ശിക്ഷ നല്‍കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ക്വീന്‍സ്ലാന്റ് പ്രീമിയര്‍ അനസ്തഷ്യ പലാഷേ പറഞ്ഞു. ന്യൂ സൗത്ത് വെയില്‍സും ഓസ്ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറിയും ടാസ്മേനിയയും ഈ നിയമം നേരത്തെ നടപ്പിലാക്കിയിട്ടുണ്ട് .
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.