കേരളം സന്ദര്‍ശിക്കുന്ന ഓസ്ട്രലിയക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ വകുപ്പ് മുന്നറിയിപ്പ് നല്കി. വിദേശകാര്യ വകുപ്പിന്റെ വെബ്സൈറ്റിലൂടെയാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
പാരന്റ്സുകള്ക്കായുള്ളതുമായ പുതിയ ടെപററി വിസ ഈ വര്‍ഷം ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ പകുതി മുതല്‍ ഇതിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്നാണ് സൂചന. ഇതിനായി ഫെഡറല്‍ സെനറ്റ് ഓഫ് ഓസ്ടേലിയ മൈഗ്രേഷന്‍ അമെന്റ്മെന്റ്സ് ബില്‍ 2016 നവംബര്‍ 28ന് പാസാക്കുകയും ചെയ്തിരുന്നു.
ആരുടെ ഫോണും അവരുടെ അനുവാദമില്ലാതെ പരിശോധിക്കുന്നതിന് പോലീസിന് അധികാരമേകുന്ന പുതിയ നിയമമായ ആക്സസ് ആന്‍ഡ് അസിസ്റ്റന്‍സ് ബില്‍ ഓസ്ട്രേലിയന്‍ ഗവണ്മെന്റ് കഴിഞ്ഞ മാസം പാസാക്കിയിരുന്നു. ഇത് ഫലം കണ്ട് തുടങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ലോ-സ്കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് നിലവില്‍ ഓസ്ട്രേലിയന്‍ പിആര്‍ ലഭിക്കുന്നതിന് അവസരം ലഭിക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. ഇതിനായി വിദേശ തൊഴിലാളികള്‍ക്ക് വേണ്ട ലാംഗ്വേജ്, സ്കില്‍സ്, വര്‍ക്ക് എക്സ്പീരിയന്‍സ് റിക്വയര്‍മെന്റുകള്‍ നോര്‍ത്തേണ്‍ ടെറിട്ടെറി, വിക്ടോറിയ എന്നീ സ്റ്റേറ്റുകള്‍ കുറച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നവര്‍ പ്രധാന നഗരങ്ങളിലേക്ക് പോകുന്നതിന് പകരം ഗ്രാമപ്രദേശങ്ങളിലേക്ക് കുടിയേറുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനായി ഓസ്ട്രേലിയന്‍ ഗവണ്മെന്റ് രണ്ട് പുതിയ വിസ എഗ്രിമെന്റുകള്‍ പ്രഖ്യാപിച്ചു.
ഓസ്ട്രേലിയയില്‍ സഞ്ചാരികളായെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്. ഒരു വര്‍ഷത്തിനിടെ മാത്രം 20 ശതമാനം വര്‍ധനവുണ്ടായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയന്‍ വിസിറ്റര്‍ വിസ പ്രൊസസ് ഓണ്‍ലൈനിലാക്കി മാറ്റിയതാണ് ഇതിന് വഴിയൊരുക്കിയിരിക്കുന്നത്.
ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നവര്‍ പ്രധാന നഗരങ്ങളിലേക്ക് പോകുന്നതിന് പകരം ഗ്രാമപ്രദേശങ്ങളിലേക്ക് കുടിയേറുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനായി ഓസ്ട്രേലിയന്‍ ഗവണ്മെന്റ് രണ്ട് പുതിയ വിസ എഗ്രിമെന്റുകള്‍ പ്രഖ്യാപിച്ചു. ഇതിലൂടെ എംപ്ലോയര്‍മാര്‍ക്ക് വിദേശ തൊഴിലാളികളെ ഇവിടുത്തെ ഗ്രാമപ്രദേശങ്ങളിലേക്ക് എളുപ്പം സ്പോണ്സര് ചെയ്യാന്‍ സാധിക്കും.
ഓസ്ട്രേലിയന്‍ വേതനം മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്ന് ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സ് പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസങ്ങള്‍ക്കിടെ വേതനത്തില്‍ 0.62 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.
വര്‍ക്കിംഗ് ഹോളിഡേ മേയ്ക്കര്‍, സീസണ് വര്‍ക്കര്‍ പ്രോഗ്രാം എന്നീ വിസകളില്‍ ഓസ്ട്രേലിയ ഇളവുകള്‍ അനുവദിക്കുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സ്കോട്ട് മോറിസനാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയിലേക്കുള്ള ഇന്ത്യന്‍ പിആര്‍ അപേക്ഷകര്‍ വിവാഹത്തട്ടിപ്പുകളില് കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി ഇന്ത്യയിലെ ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷനന്. സിഡ്നി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വ്യാജ വിവാഹത്തട്ടിപ്പ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ മാസം ആദ്യം പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കമ്മീഷന് താക്കീത് നല്‍കിയിരിക്കുന്നത്.