
ഓസ്ട്രേലിയ: ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നവര്‍ പ്രധാന നഗരങ്ങളിലേക്ക് പോകുന്നതിന് പകരം ഗ്രാമപ്രദേശങ്ങളിലേക്ക് കുടിയേറുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനായി ഓസ്ട്രേലിയന്‍ ഗവണ്മെന്റ് രണ്ട് പുതിയ വിസ എഗ്രിമെന്റുകള്‍ പ്രഖ്യാപിച്ചു. ഇതിലൂടെ എംപ്ലോയര്‍മാര്‍ക്ക് വിദേശ തൊഴിലാളികളെ ഇവിടുത്തെ ഗ്രാമപ്രദേശങ്ങളിലേക്ക് എളുപ്പം സ്പോണ്സര് ചെയ്യാന്‍ സാധിക്കും. ഡെസിഗ്നേറ്റഡ് ഏരിയാസ് മൈഗ്രേഷന്‍ എഗ്രിമെന്റ്സ് (ഡിഎഎംഎ) എന്നാണിത് അറിയപ്പെടുന്നത്.
ഇത് പ്രകാരം നിലവില്‍ രണ്ട് റീജിയണുകളിലേക്കാണ് വിസ വാഗ്ദാനം ചെയ്തിരിക്കുന്നത്. നോര്‍ത്തേണ്‍ ടെറിട്ടെറി, വിക്ടോറിയയിലെ വാര്നാംബൂല് റീജിയന് എന്നിവിടങ്ങളിലേക്കുള്ള വിസകളാണിവ. ഇത് പ്രകാരം രാജ്യത്തെ റീജിയണല്‍ ഏരിയകളില്‍ ജീവിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് പിആറിലേക്കുള്ള വഴി തുറന്നിടുന്ന വിസകളാണിവയെന്നാണ് ഇമിഗ്രേഷന്‍ മിനിസ്റ്ററായ ഡേവിഡ് കോള്മാന് പ്രഖ്യാപിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ ടെറിട്ടെറി, വിക്ടോറിയ എന്നിവിടങ്ങളിലെ തൊഴിലുടമകള്‍ക്ക് സബ്ക്ലാസ് 482 വിസയിലൂടെ വിദേശ തൊഴിലാളികളെ കൊണ്ട് വരാനാവുമെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.
ഇത്തരത്തിലെത്തുന്ന വിദേശികള്‍ക്ക് പിആറിനായി അപേക്ഷ സമര്‍പ്പിക്കാനും സാധിക്കും. വിക്ടോറിയയിലെ ഗ്രേറ്റ് സൗത്ത് കോസ്റ്റ് റീജിയണായ വാര്നാംബൂലായിരിക്കും ആദ്യം ഈ കരാറില്‍ ഒപ്പ് വയ്ക്കുന്നത്. തുടര്‍ന്ന് നോര്‍ത്തേണ്‍ ടെറിട്ടെറിയും ഇതില്‍ ഒപ്പ് വയ്ക്കുന്നതായിരിക്കും. നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ ഇപ്പോള്‍ തന്നെ ഡിഎഎംഎ നിലവിലുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.