ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നതിനായി ഒരു പുതിയ ബിസിനസ് വിസ നവംബര്‍ 21ന് നിലവില്‍ വന്നു. സബ്ക്ലാസ് 408(ടെംപററി ആക്ടിവിറ്റി) വിസ എന്നാണിതിന്റെ പേര്. സൗത്ത് ഓസ്ട്രേലിയയിലെ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സ്പെഷ്യല്‍ വിസയാണിത്. ഇതിന്റെ പൈലറ്റ് സ്കീം മൂന്ന് വര്‍ഷത്തേക്കായിരിക്കും റണ്‍ ചെയ്യുന്നത്.
ഓസ്ട്രേലിയയിലെ വിവിധ സബര്‍ബുകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വര്‍ധിച്ച് വരുന്നു. ഇതിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ കഴിയുന്ന മില്യണ്‍ കണക്കിന് പേര്‍ക്ക് വര്‍ഷം തോറും വന്‍ തുകകള്‍ അധികമായി ചെലവഴിക്കേണ്ടി വരുന്നതായുള്ള റിപ്പോര്‍ട്ട് പുറത്ത്.
ഓസ്ട്രേലിയയിലെ കൂടുതല്‍ കമ്പനികള്‍ റിന്യൂവബിള്‍ എനര്‍ജി ഉപയോഗിക്കുന്നതിന് മുന്‍കൈയെടുക്കാന്‍ തുടങ്ങിയെന്ന ആശാവഹമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഈ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാനായി ആരംഭിച്ച ആര്‍ഇ 100 ഇനീഷ്യേറ്റീവ് ഇതിനായി കൂടുതല്‍ ആഗോള കമ്പനികളെ കൂട്ടിയോജിപ്പിച്ച് വരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
2017ലെ മന്ദഗതിക്ക് ശേഷം ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റത്തില്‍ 2018ല്‍ വീണ്ടും വര്‍ധനവുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്റേണല്‍ എറൈവല്‍സ്, ഡിപ്പാര്‍ച്ചര്‍ എന്നിവയുമായി ബന്ധപ്പെട്ട ഡാറ്റകളുടെ അടിസ്ഥാനത്തില്‍ ദി ഓസ്ട്രേലിയ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സ് ആണ് ഏറ്റവും പുതിയ ഇമിഗ്രേഷന്‍ കണക്കുകള്‍ പുറത്ത് വിട്ടത്.
ആഗോളതലത്തില്‍ തന്നെ ഏറ്റവും വലിയ ഇമിഗ്രേഷന്‍ പ്രോഗ്രാം നടത്തുന്ന രാജ്യമാണ് ഓസ്ട്രേലിയ. വര്‍ഷത്തില്‍ 190,000 പെര്‍മനന്റ് മൈഗ്രന്റുകള്‍ക്കാണ് ക്വാട്ടയുള്ളത്. ക്വാട്ടയില്‍ ഏതാണ്ട് 70ശതമാനവും സ്കില്‍ഡ് മൈഗന്റുകള്‍ക്കാണ് സംവരണം ചെയ്തിരിക്കുന്നത്.
രാജ്യത്ത് എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റുകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ പെരുകി വരുന്നുണ്ട്. എല്ലാ എന്‍ജിനീയറിംഗ് ഡിസിപ്ലിനുകളിലുമുള്ള സ്കില്‍ഡ് വര്‍ക്കര്‍മാര്‍ക്കും വന്‍ഡിമാന്‍ഡാണ് ഓസ്ട്രേലിയയിലുള്ളത്.
ഓസ്ട്രേലിയന്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ വിവിധ കാരണങ്ങളാല്‍ നിരസിക്കുന്നത് വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യക്കാരടക്കം 4000ത്തില്‍ അധികം സിറ്റിസണ്‍ഷിപ്പ് അപേക്ഷകളാണ് ഓസ്ട്രേലിയ നിരസിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയില്‍ സഞ്ചാരികളായെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ അത്ഭുതകരമായ വര്‍ധനവ്. ഓസ്ട്രേലിയ സന്ദര്‍ശിക്കാനെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം 20 ശതമാനം വര്ധനവുണ്ടയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഓസ്ട്രേലിയയില്‍ കോഴ്സുകള്ക്കെത്തുന്ന ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച് വെസ്റ്റേണ്‍ ഓസ്ട്രേലിയ, സൗത്ത് ഓസ്ട്രേലിയ, ക്യുന്സ്ലാന്ഡ് എന്നിവ രംഗത്ത്. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സ് മെല്‍ബണും സിഡ്നിക്കും പുറമെ കുടിയേറുന്ന മറ്റിടങ്ങളാണിവ.
ഇന്ത്യന്‍-ഓസ്ട്രേലിയന്‍ ഗവേഷകനായ അക്ഷയ് വെങ്കിടേഷിന് ഉന്നത പുരസ്കാരമായ ഫീല്ഡ്സ് മെഡല്‍ ലഭിച്ചു. ” നൊബേല്‍ പ്രൈസ് ഓഫ് മാത്തമാറ്റിക്സ്” എന്നാണിത് അറിയപ്പെടുന്നത്. ലോകത്തില്‍ മാത്തമാറ്റിക്സ് രംഗത്തെ സംഭാവനകള്‍ക്ക് നല്കി വരുന്ന ഏറ്റവും ഉന്നത പുരസ്കാരങ്ങളിലൊന്നായ ഇത് നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയക്കാരനാണ് വെങ്കിടേഷ്.