
ഓസ്ട്രേലിയ: ഏറെക്കാലമായി കാത്തിരിക്കുന്നതും പാരന്റ്സുകള്ക്കായുള്ളതുമായ പുതിയ ടെപററി വിസ ഈ വര്‍ഷം ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ പകുതി മുതല്‍ ഇതിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്നാണ് സൂചന. ഇതിനായി ഫെഡറല്‍ സെനറ്റ് ഓഫ് ഓസ്ടേലിയ മൈഗ്രേഷന്‍ അമെന്റ്മെന്റ്സ് ബില്‍ 2016 നവംബര്‍ 28ന് പാസാക്കുകയും ചെയ്തിരുന്നു. ഇത് പ്രകാരം സെനറ്റ് ഒരു പുതിയ പാരന്റ് വിസയും പ്രാബല്യത്തില്‍ വരുത്തുന്നുണ്ട്.
പുതിയ പാരന്റ് വിസ നടപ്പിലാക്കണമെന്ന് രാജ്യത്തെ കുടിയേറ്റ സമൂഹം വളരെ കാലമായി ആവശ്യപ്പെട്ട് വരുന്നത് പരിഗണിച്ചാണ് സെനറ്റ് ഇതിനായുള്ള നീക്കം സജീവമാക്കിയിരിക്കുന്നത്. കുടിയേറ്റക്കാരുടെ കുടുംബങ്ങളെ പുനരേകീകരിക്കാന്‍ പുതിയ പാരന്റ് വിസയിലൂടെ സാധിക്കുമെന്നാണ് ഇമിഗ്രേഷന്‍ മിനിസ്റ്ററായ ഡേവിഡ് കോള്മാന് ഉറപ്പേകുന്നത്. ഇതിലൂടെ വിദേശത്തുള്ള പാരന്റുമാര്‍ക്കും ഗ്രാന്റ് പാരന്റുമാര്‍ക്കും ഓസ്ട്രേലിയയിലുള്ള തങ്ങളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനും അവര്‍ക്കൊപ്പം ജീവിക്കാനും സാധിക്കും.
പുതിയ പാരന്റ് വിസയിലൂടെ ഓസ്ട്രേലിയന്‍ കുടിയേറ്റക്കാരുടെ പാരന്റുമാര്‍ക്ക് അഞ്ച് വര്‍ഷം വരെ ഓസ്ട്രേലിയയില്‍ ജീവിക്കാന്‍ സാധിക്കും. മൂന്ന് വര്‍ഷത്തെ വിസക്കായി അപേക്ഷകര്‍ 5000 ഡോളറാണ് ഫീസായി അടക്കേണ്ടത്. അഞ്ച് വര്‍ഷത്തെ വിസക്കായി അടക്കേണ്ടത് 10,000 ഡോളറാണ്. അഞ്ച് വര്‍ഷത്തെ വിസ വീണ്ടുമൊരു അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുന്നതിനായി അതേ ഫീസ് ഒരിക്കല്‍ കൂടി അടച്ചാല്‍ മതിയാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.