എയര്‍പോര്‍ട്ട് റോഡിലെ അക്കായി ബില്‍ഡിങ്ങിന് എതിര്‍വശത്തെ കെട്ടിടങ്ങളില്‍ വന്‍ അഗ്നിബാധ. മുസഫയില്‍ നിന്ന് അബൂദബിയിലേക്കുള്ള റോഡില്‍ അഡ്നോക്ക് സ്റ്റേഷനടുത്തുള്ള കെട്ടിടത്തിന് തീ പിടിച്ച് സമീപത്തെ രണ്ടു കെട്ടിടങ്ങളിലേക്ക് പടരുകയായിരുന്നു.
കാന്തഹാറില്‍ ജനുവരിയിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു അബ്ദുല്ല ആല് കഅബി. നേരത്തെ ഇതേ സ്ഫോടനത്തില്‍ അഞ്ച് യു.എ.ഇ നയതന്ത്ര ഉദ്യോഗസ്ഥരും മരിച്ചിരുന്നു.
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന അക്വയര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. കമ്പനി ലൈസന്‍സ് പുതുക്കാതെ വാടക മുന്‍കൂട്ടി വാങ്ങി കബളിപ്പിക്കുകയായിരുന്നു. ഇക്കാര്യം അറിയുമ്പോഴേക്കും കമ്പനി അധികൃതര്‍ രാജ്യം വിട്ടിരുന്നു. സാധാരണ മൂന്ന് തവണയായി നല്കുന്ന വാര്‍ഷിക വാടകയാണ് മിക്കവരും ഒന്നിച്ച് നല്‍കിയത്.
പാര്‍ക്കിങ് സ്ഥലങ്ങളുടെ കുറവ് പരിഹരിക്കാന്‍ വേണ്ടിയാണ് ഈ നടപടി. ഇ 161, ഇ 162 എന്നിവ ലയിപ്പിച്ച് ഒരൊറ്റ മേഖലയാക്കി. ഇ 181, ഇ 182, ഇ 183 എന്നിവ ഒന്നാക്കി ഇ 18 എന്ന പേര് നല്കി. ഇ 19 ഡബ്ള്യൂ 142നോടും ഡബ്ള്യു 12 ഡബ്ള്യു 10നോടും ഇ 1 ഇ 2നോടും ചേര്‍ത്തു. പുതിയ മേഖലകളില്‍ മുകളില്‍ പറഞ്ഞ ഏത് മേഖലകളിലേക്കുള്ള പെര്‍മിറ്റും ഉപയോഗിക്കാം.
ബസുകളുടെയും കാറുകളുടെയും പാര്‍ക്കിങ് പിഴ 1000 ദിര്‍ഹത്തില്‍ നിന്ന് 500 ആക്കിയും രണ്ട് പാര്ക്കിങ്ങുകളിലായി ഒരേസമയം വാഹനം പാര്‍ക്ക് ചെയ്താലുള്ള പിഴ 300 ദിര്‍ഹത്തില്‍ നിന്ന് 200 ആക്കിയും കുറച്ചിട്ടുണ്ട്.
പ്രവാസി ഭാരതി റേഡിയോ ചാനലിന്റെ വാര്‍ഷികാഘോഷ പരിപാടി അബുദബി നാഷണല്‍ തിയറ്ററില്‍ വൈകുന്നേരം ആറരയ്ക്ക് അദേഹം ഉദ്ഘാടനം ചെയ്യും. വി.ടി. ബല്‍റാം എം.എല്‍.എ, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസുഫലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ശനിയാഴ്ച വൈകുന്നേരം വി.എസ്. തിരിച്ച് മടങ്ങുകയും ചെയ്യും.
ലഭിക്കുന്ന വീസാ അപേക്ഷകള്‍ക്ക് അനുമതി നല്‍കും മുന്‍പ് അതേ തസ്തികയിലേക്ക് യോഗ്യതയുള്ള സ്വദേശി ഉദ്യോഗാര്‍ഥികള്‍ ഉണ്ടോയെന്നു മന്ത്രാലയം പരിശോധിക്കും. തൊഴില്‍ പരിചയവും യോഗ്യതയുമുള്ള സ്വദേശികളുണ്ടെങ്കില്‍ അവര്‍ക്കാവും ജോലി നല്‍കുകയെന്ന് മന്ത്രി പറഞ്ഞു.
മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത സ്വദേശി തൊഴില്‍ രഹിതരുടെ എണ്ണം കണക്കിലെടുത്ത് തെരഞ്ഞെടുക്കപ്പെട്ട 250 കമ്പനികളില്‍ സ്വദേശിവത്കരണം നടപ്പാക്കിക്കൊണ്ടാകും പദ്ധതിക്ക് തുടക്കം കുറിക്കുക.
ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും വിവിധരംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്കും യുഎഇലേക്ക് വരാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്ന അഡ്വാന്‍സ്ഡ് എന്‍ട്രി വിസ സംവിധാനമാണ് കൊണ്ടുവരുന്നത്
സ്വദേശികളുടേതിനു സമാനമായി മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ കേസുകള്‍ നിലവില്‍ യുഎഇയിലെ കോടതികളില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുകയാണ്. പ്രത്യേക കോടതി സ്ഥാപിക്കുന്നതോടെ ഇന്ത്യക്കാരെ സംബന്ധിച്ചടുത്തോളം ഗള്‍ഫിലെ നിയമവ്യവസ്ഥിതിയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് നിയമവിദഗ്ധര്‍ പറഞ്ഞു.