Currency

വി.എസ്. അച്യുതാനന്ദന്‍ ഇന്ന് അബുദബിയില്‍

സ്വന്തം ലേഖകന്‍Friday, February 10, 2017 12:23 pm

പ്രവാസി ഭാരതി റേഡിയോ ചാനലിന്റെ വാര്‍ഷികാഘോഷ പരിപാടി അബുദബി നാഷണല്‍ തിയറ്ററില്‍ വൈകുന്നേരം ആറരയ്ക്ക് അദേഹം ഉദ്ഘാടനം ചെയ്യും. വി.ടി. ബല്‍റാം എം.എല്‍.എ, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ശനിയാഴ്ച വൈകുന്നേരം വി.എസ്. തിരിച്ച് മടങ്ങുകയും ചെയ്യും.

അബുദബി: സ്വകാര്യ റേഡിയോ ചാനലിന്റെ വാര്‍ഷികത്തില്‍ പങ്കെടുക്കുന്നതിനായി വി.എസ്. അച്യുതാനന്ദന്‍ ഇന്ന് അബുദബിയിലെത്തും. തിരുവനന്തപുരത്ത് നിന്ന് ഇത്തിഹാദ് വിമാനത്തിലാണ് അദ്ദേഹം അബുദബിയില്‍ എത്തുക.

പ്രവാസി ഭാരതി റേഡിയോ ചാനലിന്റെ വാര്‍ഷികാഘോഷ പരിപാടി അബുദബി നാഷണല്‍ തിയറ്ററില്‍ വൈകുന്നേരം ആറരയ്ക്ക് അദേഹം ഉദ്ഘാടനം ചെയ്യും. വി.ടി. ബല്‍റാം എം.എല്‍.എ, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ശനിയാഴ്ച വൈകുന്നേരം വി.എസ്. തിരിച്ച് മടങ്ങുകയും ചെയ്യും.

17 വര്‍ഷത്തിനുശഷമാണ് വി.എസ് യുഎഇയിലെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ത്രിദിന ബഹ്‌റൈന്‍ സന്ദര്‍ശിനത്തിനിടെയാണ് വി എസിന്റെ ഗള്‍ഫ് സന്ദര്‍ശനം.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x