ഇന്റര്‍നെറ്റിലൂടെയുള്ള സദാചാരവിരുദ്ധ പ്രവര്‍ത്തനം, ആയുധകച്ചവടം, ഫണ്ട് സമാഹരണം, എന്നിവയ്ക്കുള്ള ആഹ്വാനം തുടങ്ങിയ കുറ്റകൃത്യങ്ങളും ദൈവനിന്ദ, പ്രവാചകനിന്ദ, മതനിന്ദ എന്നിവ നടത്തുന്നതും ഐടി കുറ്റകൃത്യങ്ങളില്‍പ്പെടും.
ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നവര്‍ ലഹരി പദാര്‍ഥങ്ങളും മയക്കുമരുന്നും പ്രോത്സാഹിപ്പിക്കുന്നവരും പണം തട്ടിയെടുക്കാനുള്ള വ്യാജ സന്ദേശങ്ങളുമാണ് ഇവര്‍ നല്‍കുന്നതെന്നും ഈ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും മന്ത്രാലയം അറിയിച്ചു.
എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് രജിസ്ട്രേഷന് സമയം. എന്നാല്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍ രജിസ്ട്രേഷനില്ല. വിദേശികള്‍ക്കും സ്വദേശികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. എമിറേറ്റ്സ് ഐ.ഡി, പാസ്പോര്‍ട്ട് എന്നിവയുടെ അസല്‍ രജിസ്ട്രേഷനായി എത്തുന്നവര്‍ ഹാജരാക്കണം.
റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. തൃശൂര്‍ ചാലക്കുടി സ്വദേശിനി സ്മൃതി (25) ആണ് മരിച്ചത്. മുറൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപമായിരുന്നു അപകടം. ഉടന്‍ തന്നെ സ്മൃതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മലയാളി യുവാവിന് 70 ലക്ഷം ദിര്‍ഹം (ഏകദേശം 12.70 കോടി രൂപ)സമ്മാനം. അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് മലയാളിക്ക് സമ്മാനം ലഭിച്ചത്. ഞായറാഴ്ചയായിരുന്നു നറുക്കെടുപ്പ്. 044698 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം.
ആറ് മാസത്തില്‍ കൂടാത്ത തടവ് ശിക്ഷ വിധിക്കുന്ന കുറ്റങ്ങള്‍ക്കാണ് സാമൂഹിക സേവനം ശിക്ഷയായി നല്‍കുക. പള്ളികള്‍, തെരുവുകള്‍, പാര്‍ക്കുകള്‍ എന്നിവ വൃത്തിയാക്കലും പ്രത്യേക പരിഗണനയര്‍ഹിക്കുന്നവരുടെ കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സഹായിക്കലും ആണ് പ്രധാനമായി പട്ടികയിലുള്ളത്.
ഒന്നാം ഘട്ടത്തില്‍ പത്ത് മേഖലകളിലാണ് ബൈക്കുകള്‍ക്ക് പാര്‍ക്കിങ് സ്ഥലങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇ നാല്01മേഖലയിലാണ് ഏറ്റവും കൂടുതല്‍ ബൈക്ക് പാര്‍ക്കിങ് സൗകര്യമൊരുക്കിയിട്ടുള്ളത്. 26 സ്ഥലങ്ങളിലായി 115 ബൈക്കുകള്‍ക്ക് ഈ മേഖലയില്‍ പാര്‍ക്ക് ചെയ്യാം.
അബുദാബി കമ്മ്യൂണിറ്റി പോലീസിൽ മലയാളികളും
ഇനി മുതല്‍ വി.പി.എസ് ഹെല്‍ത്ത് കെയറിന്റെ ഉടമസ്ഥതയിലുള്ള ബുര്‍ജീല്‍, മെഡിയോര്‍, എല്‍.എല്‍.എച്ച്, ലൈഫ് കെയര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് അതത് ആശുപത്രികളില്‍നിന്ന് നല്കാന് സാധിക്കും.
മൂന്നാമത് അബൂദബി ടൂര്‍ സൈക്ലിങ് നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ നടക്കുന്ന സൈക്ലിങിന്റെ ആദ്യ മൂന്ന് ദിനങ്ങളില്‍ മത്സരം നടക്കുന്ന സമയത്താണ് എമിറേറ്റിലെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം നിയന്ത്രണം.