മൂന്ന് മാസത്തിനിടെ 17 മയക്കുമരുന്ന് കേസുകളിലായി 30 പേരെയാണ് അബൂദബിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 38 ലക്ഷം ലഹരി ഗുളികകളും 21.5 കിലോഗ്രാം ലഹരി പദാര്‍ഥങ്ങളും പിടികൂടി.
കൊച്ചിയ്ക്കുള്ള യാത്രയ്ക്ക് 275 ദിര്‍ഹം (ഏകദേശം 5095 രൂപ) മാത്രമാണ് നിരക്ക്. ഫെബ്രുവരി ഒന്നു മുതല്‍ 28 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ നിരക്കില്‍ യാത്രചെയ്യാന്‍ കഴിയുക.
മിനയിലെ ഐ.എസ്.സി കെട്ടിടത്തില്‍ നടക്കുന്ന ഉത്സവത്തിലെ കലാപ്രകടനങ്ങളും സാംസ്കാരിക പരിപാടികളും ആസ്വദിച്ച് വ്യാപാര സ്റ്റാളുകള്‍ സന്ദര്‍ശിക്കാന്‍ ആയിരക്കണക്കിന് പേരാണ് എത്തുന്നത്.
ഇന്ത്യന്‍ റിപബ്ലിക് ദിനം, ഐ.എസ്.സിയുടെ സുവര്‍ണ ജൂബിലി, പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് എന്നിവയുടെ ആവേശങ്ങള്‍ ഫെസ്റ്റില്‍ സംഗമിക്കും. ഇന്ത്യന്‍ റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഐ.എസ്.സി സംഘടിപ്പിക്കുന്ന ഏഴാമത് ഉത്സവമാണിത്.
ഇന്ത്യ യുഎഇ ദേശീയ പതാകകള്‍ കൂട്ടിച്ചേര്‍ത്ത് ദുബായ് മറീനയിലെ സ്കൈ ഡൈവിങ് സെന്ററില്‍ പതിമൂവായിരം അടി ഉയരത്തില്‍ നിന്ന് താഴേക്ക് ചാടിയാണ് കണ്ണൂര്‍ കുപ്പം സ്വദേശി സാദിഖ് അഹമ്മദ് റിപ്പബ്ലിക് ആശംസകള്‍ കൈമാറിയത്.
ആദ്യഘട്ടത്തില്‍ വിമാനയാത്രക്കാര്‍ക്ക് മാത്രമായിരുന്നു നിര്‍ബന്ധം. എന്നാല്‍ പ്രവാസികള്‍ കൂടുതലായി സഞ്ചരിക്കുന്ന മെസ്യാദ്, ഹഫീത്ത് അതിര്‍ത്തികളില്‍ കഴിഞ്ഞ മൂന്നു നാലു ദിവസമായി ഓണ്‍ലൈന്‍ വിസയില്ലാത്തവരെ കടത്തിവിടുന്നില്ല.
ഇന്ധനം നിറയ്ക്കാന്‍ എത്തുന്നവരുടെ തിരക്ക് കുറയ്ക്കാന്‍ അഡ്നോക്ക് എക്സ്പ്രസ് എന്ന പേരില്‍ പുതിയ പെട്രോള്‍ സ്റ്റേഷനുകള്‍ ആരംഭിക്കാനാണ് പദ്ധതി.
2016 നവംബറിലാണ് അബൂദബിയെ ആതിഥേയ രാജ്യമായി ഐക്യകണേ്ഠ്യന തെരഞ്ഞെടുത്തത്. 2019 മാര്‍ച്ച് 14 മുതല്‍ 21 വരെയാണ് സ്പെഷല്‍ ഒളിമ്പിക്സ് വേള്‍ഡ് ഗെയിംസ് നടക്കുക. 170 രാജ്യങ്ങളില്‍ നിന്നുള്ള 7,000 കായികതാരങ്ങള്‍ പങ്കെടുക്കും. 250 പരിശീലകരും ഇവര്‍ക്കൊപ്പമുണ്ടാകും.
റാസല്‍ഖൈമയിലെ അല്‍ ജസീറ അല്‍ ഹംറയില്‍ ശക്തമായ മഴ പെയ്തു. അതേസമയം ശനിയാഴ്ച റാസല്‍ഖൈമക്കും ഫുജൈറക്കും ഇടയിലെ അല്‍ അജിലിയിലാണ് എറ്റവും കനത്ത മഴ രേഖപ്പെടുത്തിയത്.
സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അബുദാബി – അൽ സില റോഡ്, അബുദാബി – അൽ ഐൻ റോഡ് എന്നിവിടങ്ങളിൽ ട്രാഫിക് പെട്രോളുകളും, റഡാറുകളും കൂടുതലായി സ്ഥാപിക്കാനാണ് തീരുമാനം.