Currency

സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം യുഎഇയില്‍ ശക്തമാക്കുന്നു

സ്വന്തം ലേഖകന്‍Thursday, February 9, 2017 11:28 am

മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത സ്വദേശി തൊഴില്‍ രഹിതരുടെ എണ്ണം കണക്കിലെടുത്ത് തെരഞ്ഞെടുക്കപ്പെട്ട 250 കമ്പനികളില്‍ സ്വദേശിവത്കരണം നടപ്പാക്കിക്കൊണ്ടാകും പദ്ധതിക്ക് തുടക്കം കുറിക്കുക.

അബുദബി: യു.എ.ഇയിലെ സ്വകാര്യ മേഖലയില്‍ വന്‍ തോതില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ ഒരുങ്ങുന്നു. മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത സ്വദേശി തൊഴില്‍ രഹിതരുടെ എണ്ണം കണക്കിലെടുത്ത് തെരഞ്ഞെടുക്കപ്പെട്ട 250 കമ്പനികളില്‍ സ്വദേശിവത്കരണം നടപ്പാക്കിക്കൊണ്ടാകും പദ്ധതിക്ക് തുടക്കം കുറിക്കുക. മാനേജ്‌മെന്റ്, അഡ്മിനിസ്‌ട്രേറ്റീവ്, ടെക്‌നിക്കല്‍ പദവികളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്ന കമ്പനികള്‍ക്ക് ഇന്‍സന്റീവ് അനുവദിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ബാങ്കിങ്, ഇന്‍ഷുറന്‍സ്, ധനകാര്യം മേഖലകളില്‍ 75 ദിവസത്തിനകം 1,000 തൊഴിലന്വേഷകര്‍ക്ക് നിയമനം നല്‍കുകയാണ് ലക്ഷ്യം. 75 ദിവസത്തിനകം നിയമിക്കാനുദ്ദേശിക്കുന്ന 1,000 പേരില്‍ 46.7 ശതമാനത്തിന് 50 ദിവസത്തിനകം തന്നെ ജോലി നല്‍കും.

സ്വദേശിവത്കരണം നടപ്പാക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷമായി വിവിധ കമ്പനികളെ സമീപിച്ചതായി മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് പറഞ്ഞു. ഈ കമ്പനികളെ സഹകരിക്കുന്നവ, വലിയ സഹകരണമില്ലാത്തവ, ഒട്ടും സഹകരിക്കാത്തവ എന്നിങ്ങനെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നായി തരം തിരിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x