
അബൂദബി: അഫ്ഗാനിസ്താനിലെ യു.എ.ഇ അംബാസഡര്‍ ജുമ മുഹമ്മദ് അബ്ദുല്ല ആല്‍ കഅബി അന്തരിച്ചു. ബുധനാഴ്ച ട്വിറ്ററിലൂടെയാണ് പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കാന്തഹാറില്‍ ജനുവരിയിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു അബ്ദുല്ല ആല്‍ കഅബി. നേരത്തെ ഇതേ സ്‌ഫോടനത്തില്‍ അഞ്ച് യു.എ.ഇ നയതന്ത്ര ഉദ്യോഗസ്ഥരും മരിച്ചിരുന്നു.
യു.എ.ഇ പ്രതിനിധി സംഘം അഫ്ഗാനിസ്താനില്‍ ഒരു അനാഥാലയം തുറക്കുന്നതിന്റെ ഭാഗമായി പ്രവിശ്യ ഗവര്‍ണറുടെ ഓഫിസ് സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. യു.എ.ഇ നയതന്ത്ര പ്രതിനിധികള്‍ അടക്കം 11 പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.