Currency

ദുബായ് ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ മഴ

സ്വന്തം ലേഖകന്‍Monday, January 23, 2017 1:07 pm

റാസല്‍ഖൈമയിലെ അല്‍ ജസീറ അല്‍ ഹംറയില്‍ ശക്തമായ മഴ പെയ്തു. അതേസമയം ശനിയാഴ്ച റാസല്‍ഖൈമക്കും ഫുജൈറക്കും ഇടയിലെ അല്‍ അജിലിയിലാണ് എറ്റവും കനത്ത മഴ രേഖപ്പെടുത്തിയത്.

അബൂദബി: യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മഴ പെയ്തു. ചില പ്രദേശങ്ങളില്‍ ചെറിയ തോതില്‍ മഴ ലഭിച്ചപ്പോള്‍ മറ്റിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. ദുബായില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ഇത്തിഹാദ് റോഡ്, അല്‍ത്വാര്‍, ഖിസൈസ് എന്നിവിടങ്ങളില്‍ മഴ പെയ്തതായി ദേശീയ കാലാവസ്ഥ നിരീക്ഷണഭൂകമ്പശാസ്ത്ര കേന്ദ്രം (എന്‍.സി.എം.എസ്) അറിയിച്ചു.

ഈ പ്രദേശങ്ങളില്‍ ചെറിയ തോതിലുള്ള മഴയാണ് ലഭിച്ചത്. റാസല്‍ഖൈമയിലെ അല്‍ ജസീറ അല്‍ ഹംറയില്‍ ശക്തമായ മഴ പെയ്തു. അതേസമയം ശനിയാഴ്ച റാസല്‍ഖൈമക്കും ഫുജൈറക്കും ഇടയിലെ അല്‍ അജിലിയിലാണ് എറ്റവും കനത്ത മഴ രേഖപ്പെടുത്തിയത്. റാസല്‍ഖൈമയില്‍ നാല് മില്ലിമീറ്ററും ഫുജൈറ തുറമുഖത്ത് 2.2 മില്ലിമീറ്ററും മഴ ലഭിച്ചു. ഞായറാഴ്ച ഫല്ലാജ് അല്‍ മുഅല്ലയില്‍ 0.6 മില്ലിമീറ്ററും അല്‍ മലീഹയിലും മസാഫിയിലും 0.4 മില്ലിമീറ്ററും മഴ ലഭിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x