Currency

യു.എ.ഇ ഇന്ത്യ ഫെസ്റ്റ് ഇന്ന് സമാപിക്കും

സ്വന്തം ലേഖകന്‍Saturday, January 28, 2017 2:06 pm

അബൂദബി: ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ അബൂദബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയ യു.എ.ഇ ഇന്ത്യ ഫെസ്റ്റ് ഇന്ന് സമാപിക്കും. മിനയിലെ ഐ.എസ്.സി കെട്ടിടത്തില്‍ നടക്കുന്ന ഉത്സവത്തിലെ കലാപ്രകടനങ്ങളും സാംസ്‌കാരിക പരിപാടികളും ആസ്വദിച്ച് വ്യാപാര സ്റ്റാളുകള്‍ സന്ദര്‍ശിക്കാന്‍ ആയിരക്കണക്കിന് പേരാണ് എത്തുന്നത്.

ഇന്ത്യ യു.എ.ഇ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്. ഇന്ത്യന്‍ എംബസി ഷര്‍ഷെ ദഫേ പവന്‍ കുമാര്‍ റായ് ചടങ്ങില്‍ മുഖ്യതിഥിയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x