അബൂദബി ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് സ്കൂളുകള്‍ക്ക് ജനുവരി മുതല്‍ ക്ലാസുകളില്‍ അധ്യയനം ആരംഭിക്കാന്‍ അനുമതി നല്‍കിയത്. ഇതനുസരിച്ച് അബൂദബി എമിറേറ്റിലെ മുഴുവന്‍ സ്വകാര്യ വിദ്യാലയങ്ങള്‍ക്കും ക്ലാസില്‍ പഠനം ആരംഭിക്കാം. എല്ലാ ക്ലാസുകള്‍ക്കും ഇത് ബാധകമാണ്.
അനുമതിയില്ലാതെ സര്‍ക്കാര്‍ വെബ്സൈറ്റുകളിലും കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളിലും പ്രവേശിക്കുന്നതും ഡേറ്റയും രഹസ്യവിവരങ്ങളും ചോര്‍ത്തുന്നതും ശിക്ഷാര്‍ഹമെന്ന് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയാണ് പബ്ലിക് പ്രോസിക്യൂഷന് മുന്നറിയിപ്പു നല്‍കിയത്.
സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളില്‍ ഇലേണിങ് തുടരുന്ന വിദ്യാര്‍ഥികള്‍ക്കും പരീക്ഷയ്ക്ക് സ്കൂളില്‍ എത്താം. പ്രാദേശിക, വിദേശ സിലബസിലുള്ള സ്കൂളുകളിലെ ആദ്യ സെമസ്റ്റര്‍ പരീക്ഷ നവംബര്‍ 15ന് ആരംഭിക്കും. എന്നാല്‍ ഏപ്രിലില്‍ അധ്യയനം തുടങ്ങിയ ഇന്ത്യന്‍ സ്കൂളുകള്‍ പകുതി ടേം പൂര്‍ത്തിയാക്കി. ചില സ്കൂളുകള്‍ പരീക്ഷയും നടത്തി.
മാസ്ക് ധരിക്കാത്തവരെ കണ്ടെത്താനുള്ള പരിശോധന അബുദാബി പൊലീസ് ശക്തമാക്കി. മാസ്ക് ധരിക്കാത്തവര്‍ക്കു 3000 ദിര്‍ഹമാണു പിഴ. മൂക്കിനു താഴെ മാസ്ക് താഴ്ത്തിയിട്ടാലും സമാന പിഴയുണ്ട്.
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ (എഫ്ആര്‍എസ്) സംവിധാനം ഒരുക്കിയത്. ഇതിലൂടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എടുത്ത് ഉന്നത വിദ്യാഭ്യാസ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കാം. സാധാരണ ഡിജി ലോക്കര്‍ തുറക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നമ്പറും ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരുമാണു വേണ്ടത്.
115.89 എംബിപിഎസ് ഡൗണ്‍ലോഡ് വേഗതയും 98.78 എംബിപിഎസ് ‘സ്പീഡ് സ്കോറില്‍’ മൊത്തത്തിലുള്ള റാങ്കിംഗും ഉള്ള ഇത്തിസലാത്ത് ആഗോളതലത്തില്‍ ഓക്ല സ്പീഡ് ടെസ്റ്റ് ഡാറ്റ പ്രകാരം 90 ല്‍ കൂടുതല്‍ റാങ്ക് നേടിയ ഏക ഓപ്പറേറ്ററാണ്. 2020 ലെ Q1-Q 2, Q 2-Q 3 എന്നിവയില്‍ ലോകമെമ്പാടുമുള്ള ഏറ്റവും വേഗതയേറിയ മൊബൈല്‍ നെറ്റ്വര്‍ക്കിനും 2019 ലെ Q 3-Q 4 ലെ അതിവേഗ ഫിക്സഡ് ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്കിനുമുള്ള സ്പീഡ്ടെസ്റ്റ് അവാര്‍ഡ് ജേതാവാണ് എത്തിസലാത്ത്.
നിയമ ലംഘകര്‍ക്ക് 30,000 ദിര്‍ഹമാണ് (6 ലക്ഷം രൂപ) പിഴ. സ്വകാര്യ ട്യൂഷന് കോവിഡ് നിയമത്തിന് എതിരാണെന്നു ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ പ്രചാരണവും ആരംഭിച്ചു. പൊതു, സ്വകാര്യ സ്ഥലങ്ങളിലോ വീടുകളിലോ കുട്ടികളെ വിളിച്ചുവരുത്തി ഫീസ് വാങ്ങിയോ സൗജന്യമായോ ട്യൂഷന് എടുക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം നിരോധിച്ചിരുന്നു.
പരീക്ഷണാടിസ്ഥാനത്തിലുള്ള സേവനം രാവിലെ 6 മുതല്‍ രാത്രി 10 വരെയായിരിക്കും. തുടക്കത്തില്‍ അല്‍ഷഹാമ, അല്‍ബാഹിയ, അല്‍റഹ്ബ, അല്‍ സംഹ, അല്‍ സദ്ര് ഏരിയകളില്‍ മാത്രമേ സേവനം ലഭ്യമാകൂ. ഇന്റര്‍നെറ്റ് ഉള്‍പ്പെടെ നൂതന സംവിധാനങ്ങളുള്ള ബസ് ആണ് ഇതിനായി നിരത്തില്‍ ഇറക്കിയിരിക്കുന്നത്.
റീട്ടെയ്ല്‍ മേഖലാ സ്ഥാപനങ്ങളായിരിക്കും ജീവനക്കാരെ കുറയ്ക്കുക. രാജ്യാന്തര മാനവശേഷി കണ്‍സല്‍റ്റിങ് കമ്പനിയായ മെര്‍സര്‍ യുഎഇയിലെ 500 കമ്പനികളില്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ഇതേ സമയം 2021ല്‍ 4% ശമ്പള വര്‍ധനയും പ്രവചിക്കുന്നു. കോവിഡിന്റെ വരവോടെ പല കമ്പനികളും ശമ്പളം 10-30% വരെ കുറച്ചിരുന്നു. പലരും ഇപ്പോള്‍ പുനസ്ഥാപിച്ച് തുടങ്ങി.
യുഎഇയില്‍ നിന്ന് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് ഡിസംബര്‍ വരെയുള്ള വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എയര്‍ ഇന്ത്യാ എക്സ്പ്രസ്, എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ് എയര്‍ലൈനുകളാണ് ബുക്കിങ് ആരംഭിച്ചത്. അതത് എയര്‍ലൈന്‍ ഓഫിസില്‍ നേരിട്ടോ വെബ്സൈറ്റിലൂടെയോ ട്രാവല്‍ ഏജന്‍സികളില്‍നിന്നോ ടിക്കറ്റ് ബുക്ക് ചെയ്യാം.