
അബൂദബി: അബൂദബിയിലെ മുഴുവന്‍ സ്‌കൂളുകളിലും ജനുവരി മുതല്‍ ക്ലാസ് ആരംഭിക്കാന്‍ അനുമതി. നിലവില്‍ ചുരുക്കം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് അബൂദബിയില്‍ ക്ലാസില്‍ അധ്യയനം നടക്കുന്നത്. ഭൂരിപക്ഷം വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ ക്ലാസിലാണ്.
അബൂദബി ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് സ്‌കൂളുകള്‍ക്ക് ജനുവരി മുതല്‍ ക്ലാസുകളില്‍ അധ്യയനം ആരംഭിക്കാന്‍ അനുമതി നല്‍കിയത്. ഇതനുസരിച്ച് അബൂദബി എമിറേറ്റിലെ മുഴുവന്‍ സ്വകാര്യ വിദ്യാലയങ്ങള്‍ക്കും ക്ലാസില്‍ പഠനം ആരംഭിക്കാം. എല്ലാ ക്ലാസുകള്‍ക്കും ഇത് ബാധകമാണ്. പല സ്‌കൂളുകള്‍ക്കും പുതിയ സെമസ്റ്റര്‍ ആരംഭിക്കുന്ന സമയമാണ് ജനുവരി. ഇതോടെ സ്‌കൂളുകളുടെ പ്രവര്‍ത്തനം പഴയ പടിയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
സ്‌കൂളുകളില്‍ കോവിഡ് സുരക്ഷാ മുന്‍കരുതല്‍ എടുക്കേണ്ട ചുമതല അതോറിറ്റി അബൂദബിയിലെ വിദ്യാഭ്യാസ വകുപ്പായ അഡെക്കിനെ ഏല്‍പിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.