Currency

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാന സര്‍വീസ്; ഡിസംബര്‍ വരെയുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങി

സ്വന്തം ലേഖകന്‍Monday, October 19, 2020 1:11 pm

അബുദാബി: യുഎഇയില്‍ നിന്ന് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് ഡിസംബര്‍ വരെയുള്ള വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് എയര്‍ലൈനുകളാണ് ബുക്കിങ് ആരംഭിച്ചത്. അതത് എയര്‍ലൈന്‍ ഓഫിസില്‍ നേരിട്ടോ വെബ്‌സൈറ്റിലൂടെയോ ട്രാവല്‍ ഏജന്‍സികളില്‍നിന്നോ ടിക്കറ്റ് ബുക്ക് ചെയ്യാം.

ഇന്‍ഡിഗോ വൈകാതെ ടിക്കറ്റ് ബുക്കിംങ് പ്രഖ്യാപിക്കും. കോവിഡ് പകര്‍ച്ച തടയുന്നതിന്റെ ഭാഗമായി രാജ്യാന്തര വിമാന സര്‍വീസ് നിര്‍ത്തിയതോടെ യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ വന്ദേഭാരത് മിഷന്‍ സര്‍വീസിലൂടെയാണ് നാട്ടിലെത്തിച്ചു വരുന്നത്.

പിന്നീട് ഇന്ത്യയിലുള്ള യുഎഇ വീസക്കാരെ തിരിച്ചെത്തിക്കാനും ഈ സേവനം ഉപയോഗപ്പെടുത്തി. ഇതുവരെ 4.5 ലക്ഷം പേരെ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x