Currency

അനുമതിയില്ലാതെ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നിന്ന് ഡേറ്റ ചോര്‍ത്തിയാല്‍ ശിക്ഷ; മുന്നറിയിപ്പുമായി അധികൃതര്‍

സ്വന്തം ലേഖകന്‍Sunday, November 1, 2020 3:59 pm

അബുദാബി: അനുമതിയില്ലാതെ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളിലും പ്രവേശിക്കുന്നതും ഡേറ്റയും രഹസ്യവിവരങ്ങളും ചോര്‍ത്തുന്നതും ശിക്ഷാര്‍ഹമെന്ന് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയാണ് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പു നല്‍കിയത്.

കുറ്റക്കാര്‍ക്ക് യുഎഇ സൈബര്‍ നിയമം അനുസരിച്ച് തടവും 2.5 മുതല്‍ 15 ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. സര്‍ക്കാര്‍ ഡേറ്റ ഡിലീറ്റ് ചെയ്യുക, ഭാഗികമായി ഒഴിവാക്കുക, മോശമാക്കുക, നശിപ്പിക്കുക, പകര്‍പ്പെടുക്കുക, പുനഃപ്രസിദ്ധീകരിക്കുക എന്നീ കുറ്റങ്ങള്‍ക്ക് 5 വര്‍ഷമാണ് തടവ്.

കൂടാതെ 5 മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴയും അടയ്‌ക്കേണ്ടിവരും. സാങ്കേതിക വിദ്യയുടെ ദുരുപയോഗം തടഞ്ഞ് രാജ്യത്തിന്റെയും വ്യക്തികളുടെയും സാമൂഹിക, സാമ്പത്തിക താല്‍പര്യം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x