ചൊവ്വാഴ്ച കനത്ത മൂടല്മഞ്ഞിന് സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. തിങ്കളാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച വരെയാണ് ജാഗ്രതാ നിര്‍ദേശം. ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.
1000 ദിര്‍ഹം പിഴയും 10 ബ്ലാക് പോയിന്റുമാണ് ശിക്ഷ. നേരത്തെ 500 ദിര്‍ഹമും 6 ബ്ലാക്ക് പോയിന്റുമായിരുന്നു. സ്റ്റോപ്പ് അടയാളത്തില്‍ ക്യാമറ സ്ഥാപിച്ചാണ് നിയമലംഘകരെ പിടികൂടുന്നതെന്ന് പൊലീസ് ഓര്‍മിപ്പിച്ചു. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തില്‍ 3,664 പേര്‍ക്കാണ് പിഴ ചുമത്തിയത്.
സെര്‍ബിയ ആസ്ഥാനമായുള്ള നമ്പിയോ എന്ന സ്ഥാപനം നടത്തിയ സര്‍വെ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുറ്റകൃത്യ സൂചികയില്‍ ഏറ്റവും കുറവാണ് (11.33) അബുദാബിയില്‍ രേഖപ്പെടുത്തിയത്. 374 നഗരങ്ങളെ കുറിച്ച് പഠിച്ചാണ് നമ്പിയോ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷാ സൂചിക 88.67 ഉള്ള നഗരമായാണ് അബുദാബി തിരഞ്ഞെടുക്കപ്പെട്ടത്.
യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്സും ഫ്ലൈ ദുബായിയും ബാഗ്ദാദിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി. ബുധനാഴ്ച രാവിലെയാണ് വിമാനക്കമ്പനികള്‍ സര്‍വീസ് നിര്‍ത്തിയതായി അറിയിച്ചത്. ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കണമെന്ന് അമേരിക്കയും തങ്ങളുടെ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
മറ്റു വിശ്വാസങ്ങളെ അപമാനിക്കുന്നത് മതനിന്ദയായി കണക്കാക്കുമെന്നും അഞ്ചു വര്‍ഷം വരെ തടവും 10 ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷയായി ലഭിക്കുകയെന്നും യു.എ.ഇ അറിയിച്ചു. മതത്തിന്റെയും വര്‍ഗത്തിന്റെയും വര്‍ണത്തിന്റെയും പേരിലെ വിവേചനങ്ങള്‍ക്കും ഭിന്നതകള്‍ക്കും രാജ്യം തീര്‍ത്തും എതിരാണെന്നും അതിനെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും അബൂദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റിലെ സാമൂഹിക ഉത്തരവാദിത്വ വിഭാഗം വിദഗ്ധ അമീന അല്‍ മസ്റൂഇ വ്യക്തമാക്കി.
400 ദിര്‍ഹം പിഴയും ലൈസന്‍സില്‍ ബ്ലാക് പോയിന്റുമാണു ശിക്ഷ. നിയമലംഘകരെ കണ്ടെത്താന്‍ സ്മാര്‍ട് റഡാറുകളും ക്യാമറകളും ഒരുങ്ങി. സുരക്ഷിത അകലം പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് എസ്എംഎസ് സന്ദേശം അയയ്ക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഇതവഗണിച്ചു യാത്ര തുടര്‍ന്നാല്‍ പിഴ ചുമത്തുമെന്നു സന്ദേശമെത്തും.
ഓണ്‍ലൈനില്‍ റജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്നു പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. 3 മാസത്തിനുള്ളില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി) വ്യക്തമാക്കി. എമിറേറ്റിലെ നാലിടങ്ങളില്‍ വ്യാഴാഴ്ചയാണ് ടോള്‍ ഈടാക്കിത്തുടങ്ങിയത്.
രാവിലെയും വൈകുന്നേരവും രണ്ട് മണിക്കൂര്‍ വീതമാണ് നാല് ദിര്‍ഹം ടോള്‍ ഈടാക്കുക. മറ്റു സമയങ്ങളില്‍ വാഹനങ്ങള്‍ക്ക് സൗജന്യമായി കടന്നുപോകാം. നഗരത്തിലെ നാല് പാലങ്ങളിലാണ് ഇപ്പോള്‍ ടോള്‍ ഗേറ്റുകള്‍ ചുങ്കം ഈടാക്കി തുടങ്ങിയത്. രാവിലെ ഏഴ് മുതല്‍ ഒമ്പത് വരെയും വൈകുന്നേരം അഞ്ച് മുതല്‍ ഏഴ് വരെയും ടോള്‍ഗേറ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്നാണ് നാല് ദിര്‍ഹം ഈടാക്കുക.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്കൂള്‍ ബസുകള്‍ക്ക് ഒരു ലക്ഷം മുതല്‍ 2 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍. ലൈസന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ സര്‍വീസ് നടത്തിയാല്‍ ശക്തമായ നടപടിയുണ്ടാകും. ഇതിനുള്ള പരിശോധനകള്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു.
മൊത്ത ശമ്പളത്തിന്റെ 80 ശതമാനത്തോളം കണക്കാക്കിയാണ് ഇനി പെന്ഷന് ആനുകൂല്യങ്ങള്‍ നിജപ്പെടുത്തുക. ഇത് പൗരന്മാരുടെ ജീവതനിലവാരവും സാമ്പത്തിക സുരക്ഷിതത്വവും വര്‍ദ്ധിപ്പിക്കുമെന്നാണ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പുതിയ തീരുമാനത്താടെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.