Currency

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം അബുദാബിയെന്ന് സര്‍വെ റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍Sunday, January 19, 2020 6:21 pm
abudhabi

അബൂദബി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം യു.എ.ഇയിലെ അബുദാബിയാണെന്ന് റിപ്പോര്‍ട്ട്. സെര്‍ബിയ ആസ്ഥാനമായുള്ള നമ്പിയോ എന്ന സ്ഥാപനം നടത്തിയ സര്‍വെ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുറ്റകൃത്യ സൂചികയില്‍ ഏറ്റവും കുറവാണ് (11.33) അബുദാബിയില്‍ രേഖപ്പെടുത്തിയത്. 374 നഗരങ്ങളെ കുറിച്ച് പഠിച്ചാണ് നമ്പിയോ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷാ സൂചിക 88.67 ഉള്ള നഗരമായാണ് അബുദാബി തിരഞ്ഞെടുക്കപ്പെട്ടത്.

ഉപഭോക്തൃ വിലകള്‍, കുറ്റകൃത്യങ്ങളുടെ നിരക്ക്, ആരോഗ്യസംരക്ഷണത്തിന്റെ ഗുണനിലവാരം എന്നിവ അടക്കമുള്ള വിവരശേഖരണ കേന്ദ്രമാണ് നമ്പിയോ. സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ ഖത്തറിലെ ദോഹ രണ്ടാം സ്ഥാനത്തും യു.എ.ഇയിലെ തന്നെ ഷാര്‍ജ അഞ്ചാം സ്ഥാനത്തുമാണ്. ഏഴാം സ്ഥാനത്താണ് ദുബായ്. തായ്പേയ്, ക്യൂബെക്ക് സിറ്റി, സൂറിച്ച്, മ്യൂണിച്ച്, എസ്‌കിസെഹിര്‍, ബേണ്‍ എന്നിവയാണ് ആദ്യ പത്തില്‍ ഇടംനേടിയ മറ്റു നഗരങ്ങള്‍.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി പട്ടികയില്‍ ഇടംപിടിച്ചത് ബംഗളൂരുവാണ്. 24.00 ആണ് ബംഗളൂരുവിലെ കുറ്റകൃത്യ നിരക്ക്. വഡോദര 87 ാം സ്ഥാനത്തും അഹമ്മദാബാദ് 99 ാം സ്ഥാനത്തുമാണ്. ഇതേസമയം, കൊച്ചി നഗരത്തിന് 180 ാം സ്ഥാനമാണ് ലഭിച്ചത്. തിരുവനന്തപുരത്തിന് 182 ാം സ്ഥാനവും. ലോകത്തിലെ ഏറ്റവും സുരക്ഷിതമല്ലാത്ത നഗരം വെനസ്വേലയിലെ കാരക്കാസാണ്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x