Currency

വാഹനങ്ങളില്‍ വലിയ ശബ്ദത്തില്‍ പാട്ട് വെക്കുന്നവര്‍ക്ക് 400 ദിര്‍ഹം പിഴയും ബ്ലാക്ക് പോയിന്റും

സ്വന്തം ലേഖകന്‍Monday, December 16, 2019 11:46 am

അബുദാബി: വാഹനങ്ങളില്‍ അമിതമായ ശബ്ദത്തില്‍ പാട്ട് വെയ്ക്കുകയോ വലിയ ശബ്ദമുണ്ടാക്കുകയോ ചെയ്യുന്നവരില്‍ നിന്ന് 400 ദിര്‍ഹം (7600ലധികം ഇന്ത്യന്‍ രൂപ) പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ്. ഇതോടൊപ്പം ഡ്രൈവര്‍മാര്‍ക്ക് നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

ജനവാസ മേഖലകളിലും മറ്റും ഇത്തരത്തില്‍ വാഹനങ്ങളില്‍ നിന്ന് അമിത ശബ്ദമുണ്ടാക്കുന്നവരെക്കുറിച്ച് നിരവധി പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അനുവദനീയമായതിനേക്കാള്‍ ഉയര്‍ന്ന ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങള്‍ക്ക് ഫെഡറല്‍ ട്രാഫിക് നിയമത്തിലെ ഇരുപതാം വകുപ്പ് പ്രകാരം 2000 ദിര്‍ഹം പിഴയും ഡ്രൈവര്‍ക്ക് 12 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. ഇത്തരത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നവരെ കണ്ടാല്‍ പൊതുജനങ്ങള്‍ 999 എന്ന നമ്പറില്‍ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x