
അബൂദബി: ഭിന്നശേഷിക്കാര്‍ക്കെതിരായ അതിക്രമം തടയാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും യു.എ.ഇ മന്ത്രിസഭ പുതിയ നയത്തിന് അംഗീകാരം നല്കി. ഭിന്നശേഷിക്കാരെ ശാക്തീകരിക്കാനും പുതിയ നയം ലക്ഷ്യമിടുന്നു. അവഹേളനങ്ങളെയും അവകാശ നിഷേധങ്ങളെയും ഭിന്നശേഷിക്കാര്‍ക്ക് തന്നെ പ്രതിരോധിക്കാന്‍ അവസരം നല്‍കുന്നതാണ് യു.എ.ഇ സര്‍ക്കാര്‍ അംഗീകരിച്ച പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ പ്രൊട്ടകഷന്‍ ഫ്രം അബൂസ് പോളിസി.
അവഹേളിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും നിയമസഹായം തേടാം. ഭിന്നശേഷിക്കാര്‍ക്ക് നീതി ഉറപ്പാക്കാന്‍ മുഴുവന്‍ സംവിധാനങ്ങളെയും സജ്ജമാക്കും. ഇരയാക്കപ്പെടുന്ന ഭിന്നശേഷിക്കാര്‍ക്ക് പുനരധിവാസ സൗകര്യങ്ങള്‍ ഉറപ്പാക്കും. മുതിര്‍ന്ന ഭിന്നശേഷിക്കാരും ഭിന്നശേഷിക്കാരായ കുട്ടികളും മറ്റുള്ളവരേക്കാള്‍ അവഹേളനത്തിനും പീഡനത്തിനും പാത്രമാവുന്നുണ്ട് എന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യം പുതിയ നയം അംഗീകരിച്ചത്.
ഭിന്നശേഷിക്കാരുടെ മൗലിക അവകാശങ്ങള്‍ നിഷേധിക്കുക, ചികില്‍സ നിഷേധിക്കുക, സാമൂഹിക ഭ്രഷ്ട് ഏര്‍പ്പെടുത്തുക, വിനോദകേന്ദ്രങ്ങളില്‍ പ്രവേശനം നിഷേധിക്കുക, സാമ്പത്തിക വിവേചനം കാണിക്കുക എന്നിവ കുറ്റകരമായി കണക്കാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.