അറ്റകുറ്റപ്പണിയുടെ ഭാഗമായി അബുദാബി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റിലാണ് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 18 വരെയാണ് നിയന്ത്രണം.
ആഭ്യന്തര മന്ത്രാലയത്തിന്റെ 1200, മാനവ വിഭവശേഷി- സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ 200, സാമ്പത്തിക മന്ത്രാലയത്തിന്റെ 80 സേവനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ഫീസാണ് കുറക്കുന്നത്. ഈ മൂന്ന് മന്ത്രാലയങ്ങളുടേതുമായി 1500ഓളം സേവനങ്ങളുടെ ഫീസ് ജൂലൈ ഒന്ന് മുതല്‍ കുറച്ചു തുടങ്ങണമെന്ന മന്ത്രിസഭയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അബുദാബി എമിറേറ്റില്‍ 600 ബസ് ഷെല്‍ട്ടറുകള്‍ നിര്‍മിക്കാനാണ് ഗതാഗത വകുപ്പിന്റെ പദ്ധതി. സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റ് 137, ഊദ് അല്‍ തൂബ, ഹംദാന്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റ് 127, മുനിസിപ്പാലിറ്റി സ്ട്രീറ്റ് 124 എന്നിവിടങ്ങളിലാണ് പുതിയ കാത്തിരിപ്പുകേന്ദ്രം സജ്ജമാക്കി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. 28 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ബസ് ഷെല്‍ട്ടറുകള്‍.
സീബ്രാ ലൈനുകളുള്ള സ്ഥലങ്ങളിലും വ്യാവസായിക മേഖലകളിലും ഉള്‍പ്രദേശങ്ങളിലെ റോഡുകളിലും വാഹനത്തിന്റെ വേഗം കുറച്ച് കാല്‍നടയാത്രക്കാര്‍ക്കു മുന്‍ഗണന നല്‍കണമെന്നു പൊലീസ് നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും ബോധവല്‍ക്കരണ ക്ലാസുകളും ലഘുലേഖാ വിതരണവും നടത്തി.
മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ഇതിന് പുറമെ ബുധനാഴ്ച നാല് മുതല്‍ ആറ് അടി വരെ ഉയരത്തില്‍ തിരയടിക്കും. ഇത് പരമാവധി ഏഴ് അടി വരെ എത്താന്‍ സാധ്യതയുണ്ടെന്നും യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.
എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് കിയോസ്ക് മുഖേന സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ഇന്റഗ്രേറ്റഡ് സര്‍വീസ് സെന്ററുകളിലും (താം) അഡ്നോക് പെട്രോള്‍ സ്റ്റേഷനുകളിലും സ്ഥാപിച്ച സഹല്‍ കിയോസ്ക് വഴിയാണ് സേവനം ലഭിക്കുക. അല്‍ഐനില്‍ ആറും അല്‍ദഫ്റ മേഖലയില്‍ ഏഴും ഉള്‍പ്പെടെ അബുദാബി എമിറേറ്റില്‍ 33 സഹല്‍ കിയോസ്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
അപകടങ്ങളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് കടുത്ത നിയമലംഘനമാണ്. ചിത്രങ്ങളും വീഡിയോകളും ഇങ്ങനെ പ്രചരിപ്പിക്കുന്നവര്‍ക്ക് സൈബര്‍ നിയമപ്രകാരം ഒന്നര ലക്ഷം ദിര്‍ഹം വരെ പിഴയും ജയില്‍ ശിക്ഷയും ലഭിക്കും. അപകടം നടന്ന സ്ഥലത്തേക്കുള്ള വഴിയില്‍ തടസമുണ്ടാക്കുന്നവര്‍ക്കും 1000 ദിര്‍ഹം പിഴ ലഭിക്കും.
പുതുതായി ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച യുവ ഡ്രൈവര്‍മാരുടെ വാഹനങ്ങളില്‍ വേഗപ്പൂട്ട് സ്ഥാപിക്കണമെന്ന നിര്‍ദേശവുമായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് കൗണ്‍സില്‍. 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്കു ലൈസന്‍സ് ലഭിച്ചാല്‍ ആദ്യ 2 വര്‍ഷം വാഹനത്തില്‍ വേഗനിയന്ത്രണ സംവിധാനം സ്ഥാപിക്കാനാണ് നിര്‍ദേശം.
പുതിയ നിബന്ധനയനുസരിച്ച് രോഗികളുടെ ജീവന് ഭീഷണിയാകുന്ന ചികിത്സാ പിഴവുകള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യണം. 48 മണിക്കൂറിനകം റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തി പിഴവ് സ്ഥിരീകരിച്ച് നടപടിയെടുക്കും. നിസ്സാര പിഴവുകള്‍ ഒരുമാസത്തിനകം റിപ്പോര്‍ട്ട് ചെയ്താല്‍ മതി. വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് പിഴവു പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുക.
യുഎഇയിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. നാല് ദിവസത്തെ അവധി ലഭിക്കുമെന്നാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. അറബ് മാസം ദുല്‍ഹജ്ജ് ഒന്‍പത് മുതല്‍ 12 വരെയായിരിക്കും അവധി.