Currency

യുവ ഡ്രൈവര്‍മാരുടെ വാഹനങ്ങളില്‍ വേഗപ്പൂട്ട് സ്ഥാപിക്കണമെന്ന് നിര്‍ദേശം

സ്വന്തം ലേഖകന്‍Saturday, July 6, 2019 1:21 pm

അബുദാബി: പുതുതായി ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച യുവ ഡ്രൈവര്‍മാരുടെ വാഹനങ്ങളില്‍ വേഗപ്പൂട്ട് സ്ഥാപിക്കണമെന്ന നിര്‍ദേശവുമായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് കൗണ്‍സില്‍. 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്കു ലൈസന്‍സ് ലഭിച്ചാല്‍ ആദ്യ 2 വര്‍ഷം വാഹനത്തില്‍ വേഗനിയന്ത്രണ സംവിധാനം സ്ഥാപിക്കാനാണ് നിര്‍ദേശം.

വാഹനവുമായി റോഡില്‍ ഇറങ്ങുന്നവരുടെ പെരുമാറ്റവും മറ്റും നിരീക്ഷിക്കും. വാഹനാപകടങ്ങളില്‍ യുവാക്കളുടെ പങ്ക് വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x