
അബുദാബി: ചികില്‍സപ്പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചെന്ന് ഹെല്‍ത്ത് കെയര്‍ ലൈസന്‍സിങ് ആന്‍ഡ് മെഡിക്കല്‍ വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ഡോ. ഖാലിദ് അല്‍ ജാബരി പറഞ്ഞു. എമിറേറ്റിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും രാജ്യാന്തര നിലവാരമുള്ള മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനൊപ്പം ചികിത്സാ പിഴവ് കുറയ്ക്കാനും ലക്ഷ്യമിടുന്നു.
പുതിയ നിബന്ധനയനുസരിച്ച് രോഗികളുടെ ജീവന് ഭീഷണിയാകുന്ന ചികിത്സാ പിഴവുകള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യണം. 48 മണിക്കൂറിനകം റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തി പിഴവ് സ്ഥിരീകരിച്ച് നടപടിയെടുക്കും. നിസ്സാര പിഴവുകള്‍ ഒരുമാസത്തിനകം റിപ്പോര്‍ട്ട് ചെയ്താല്‍ മതി. വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് പിഴവു പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുക. ഡോക്ടര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ് തുടങ്ങി ചികിത്സയുമായി ബന്ധപ്പെട്ടവരെല്ലാം നിയമത്തിന്റെ പരിധിയില്‍ വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.