
അബുദാബി: നിയമം ലംഘിച്ച വാഹനങ്ങളെ പിന്തുടര്ന്നു പിടികൂടാന്‍ അബുദാബി പൊലീസ് അത്യാധുനിക സ്മാര്‍ട് ബൈക്ക് പുറത്തിറക്കി. കുറ്റകൃത്യങ്ങളില്പ്പെട്ടയാളുകളെയും വാഹനങ്ങളെയും കണ്ടെത്താനുള്ള പ്രത്യേക കഴിവാണ് സ്മാര്‍ട്ട് ബൈക്കിനെ ശ്രദ്ധേയമാക്കുന്നത്.
ഏതു പ്രതികൂലാവസ്ഥയിലും ലക്ഷ്യത്തിലേക്കു കുതിക്കുന്ന സ്മാര്‍ട് ബൈക്കിന് മരുഭൂമിയിലും ദുര്‍ഘട മേഖലകളിലും കൃഷിസ്ഥലങ്ങളിലും മറ്റും ഒളിപ്പിച്ചുവച്ച വാഹനങ്ങള്‍ കണ്ടെത്താനുള്ള പ്രത്യേക കഴിവുണ്ട്. ബൈക്കിലെ ഡിജിറ്റല്‍ സ്മാര്‍ട് ക്യാമറ വഴി വിവരങ്ങള്‍ യഥാസമയം പൊലീസിന് കൈമാറും. അതിനാല്‍ നിയമലംഘകരെ വലയിലാക്കാന്‍ എളുപ്പമാകുമെന്ന് പൊലീസ് അറിയിച്ചു. നൂതന മാസാചാരണത്തിന്റെ ഭാഗമായി അബുദാബി പൊലീസാണ് സ്മാര്‍ട് ബൈക്കിന് രൂപം നല്‍കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.